1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

ഓണ്‍ലൈന്‍ ബാങ്കിംഗ് പേജുകള്‍ പോലെയുള്ള വൈറസുകള്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. തെറ്റിദ്ധരിക്കപ്പെടുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ രഹസ്യ കോഡും മറ്റു വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തിയാല്‍ പണം നഷ്ടമായേക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. സ്്‌പെയിനില്‍ അടുത്തിടെ ബാങ്കിംഗ് വൈറസുകള്‍ വ്യാപിപ്പിച്ച ഹാക്കര്‍മാരെ വെല്ലു്ന്ന സാങ്കേതിക വിദ്യയാണ് ബ്രി്ട്ടനിലെ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത്.

ഉപഭോക്താവ് തന്റെ വിവരങ്ങള്‍ ഇത്തരം സൈറ്റുകളില്‍ രേഖപ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കകം അവരുടെ അക്കൗണ്ടുകള്‍ കാലിയാകുകയാണ് ചെയ്യുന്നത്. ബ്രിട്ടനിലെ രണ്ടരക്കോടിയിലേറെ വരുന്ന ബാങ്കിംഗ് ഉപഭോക്താക്കളും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ വന്‍കിട ബാങ്കുകള്‍ക്ക് പോലും ഇത്തരം വൈറസുകളെ കീഴ്‌പ്പെടുത്താനോ തങ്ങളുടെ ഉപഭോക്താക്കളെ സംരക്ഷിക്കാനോ സാധിക്കുന്നില്ല എന്നതാണ് സത്യം.

തുടര്‍ച്ചയായി പാസ്‌വേഡ് മാ്റ്റുന്നത് മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് എച്ച് എസ് ബി സി പറയുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹാക്കിംഗിലുടെ പണം മോഷ്ടിക്കുന്നത് മുപ്പത്തിരണ്ട് ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഹാക്കര്‍മാര്‍ ഇപ്പോള്‍ കൂടുതല്‍ മികച്ച സോഫ്റ്റ്‌വെയറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പേജിനെ അതുപോലെ തന്നെ മോഷ്ടിക്കാന്‍ പര്യാപ്തമായ വൈറസുകളാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. അതുവഴി പേജില്‍ എത്രയൊക്കെ മാറ്റം വരുത്തിയാലും മോഷണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.