ഇനി എന്ത് വേണമെങ്കിലും എത്ര വേണമെങ്കിലും കഴിക്കാം.തടി കൂടും എന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. ഇതാ പുതിയ ഒരു ഗുളിക.ശരീരത്തെ ബാധിക്കാതെ തന്നെ ഭാരം കുറയ്ക്കുന്ന ഗുളിക കണ്ടെത്തി എന്നാണു ശാസ്ത്രഞ്ജന്മാര്‍ അവകാശപ്പെടുന്നത്. സൈഡ്ഇഫക്റ്റ് ഒന്നുമില്ല എന്നത് ഇതിന്റെ ജനപ്രീതിക്കു കാരണമാകും എന്ന് തന്നെ ആണ് എല്ലാവരുടെയും കണക്ക് കൂട്ടലുകള്‍.
വയറു നിറയുമ്പോള്‍ വിശപ്പിനെ കെടുത്തുന്ന ഹോര്‍മോണുകളെ ഉത്തെജിപ്പിക്കുകയാണ് ഈ ഗുളിക ചെയ്യുക. ഇത് വഴി സാധാരണ രീതിയില്‍ തന്നെ കൊഴുപ്പിനെ വിഘടിപ്പിക്കുന്നു. അത് വഴി ശരീര ഭാരം കുറയുന്നു.ഭാരം കുറക്കുന്നതിനു സുരക്ഷിതമായ ഒരു വഴിയാണ് ഈ ഗുളികകള്‍ എന്ന് അവകാശപെടുന്നുണ്ട് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഇതേ പേരില്‍ ഇറങ്ങിയിരുന്ന രണ്ടു ഗുളികകള്‍ വയറിനും ഹൃദയത്തിനും തകരാറുകള്‍ നടത്തിയതിനാല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇത് കൊഴുപ്പ് ആഗിരണം ചെയ്യുന്നതിന് ശരീരഭാഗങ്ങളെ അനുവദിക്കില്ല എന്നതിനാല്‍ മറ്റുപ്രശ്നങ്ങളിലേക്ക് വഴിവക്കുകയില്ല എന്നാണു അറിവ്.
ഒ.എ.പി.189 എന്ന പേരില്‍ ആണ് ഇത് ഇറങ്ങിയിരിക്കുന്നത്. ലണ്ടനിലുള്ള ഇമ്പീരിയല്‍ കോളെജിലെ പ്രൊഫസ്സര്‍ സ്റീഫന്‍ ബ്ലൂം ആണ് ഇത് കണ്ടുപിടിച്ചത്.ശരീരം കുറെ ഭക്ഷണം കഴിക്കുന്ന സമയത്ത് കുടലില്‍ സൃഷ്ടിക്കപെടുന്ന ഒക്സിന്റൊമോടുലിന്‍ എന്ന ഹോര്‍മോണിനെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗുളികയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. വയറിന്റെ വലിപ്പം കുറക്കാന്‍ വേണ്ടിയുള്ള ആമാശയ സംബന്ധമായ ബൈപാസ്സ് ഓപ്പറേഷന്‍ നടത്തിയവരില്‍ ഈ ഹോര്‍മോണിന്റെ അളവ് ഉയരാനുള്ള സാധ്യത കൂടുതലാണ്. ശസ്ത്രക്രിയ ഫലവത്താണ് പക്ഷെ അപകട സാധ്യത ഉള്ളതുകൊണ്ട് ശസ്ത്രക്രിയ കൂടാതെ ഭാരം കുറക്കാന്‍ പറ്റുന്ന ഒരു വഴിയാണ് അദ്ദേഹം നോക്കിയത്.
ദിവസ്സവും മൂന്നു ഡോസ് ഹോര്‍മോണ്‍ അമിതഭാരം ഉള്ള പരീക്ഷകര്‍ക്ക് നല്‍കി അദ്ദേഹം പരീക്ഷിച്ചു നോക്കി. നാല് ആഴ്ച്ചക്കുള്ളില്‍ 5lb ഭാരം കുറഞ്ഞു എന്നതായിരുന്നു ഫലം. പിന്നെ ഈ ഹോര്‍മോണ്‍ ദിവസ്സമോ ആഴ്ചയില്‍ ഒരിക്കലോ കൊടുക്കാവുന്ന ഒ.എ.പി. 189 എന്ന മരുന്നായി അദ്ദേഹം രൂപീകരിച്ചു. ഔഷധ രംഗത്തെ അതികായന്മാരായ ഫൈസര്‍ ഈ മരുന്ന് വാങ്ങി.ഇപ്പോള്‍ മനുഷ്യരിലെ പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലാണ് ഇത്.
ഈ മരുന്നിന്റെ പാര്‍ശ്വഫലമായി പ്രതീക്ഷിക്കാവുന്നത് നോസിയയുടെ ലക്ഷണങ്ങളാണ്. ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇത വില്പനക്കെത്തിക്കാന്‍ സാധിക്കൂ. ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു ശേഷമേ ഇത് നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റു എന്നര്‍ത്ഥം. വണ്ണം കുറക്കാന്‍ ഇപ്പോള്‍ നിലവിലുള്ള ഏക മരുന്ന് സെനിക്കല്‍ ആണ്.അല്ലി എന്നാ പേരില്‍ 2009 മുതല്‍ ഇത് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല