1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ഹരിയാണയിലെ മാനേസറിനടുത്ത ഖോ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മഹി എന്ന ബാലിക മരിച്ചു. 75 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഹിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത ഉടന്‍ കുട്ടിയെ സൈനിക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയിരുന്നു.

മഹിയെ രക്ഷിക്കാനായി സമാന്തരമായി കുഴിച്ച കിണറില്‍നിന്ന് കുഴല്‍ക്കിണറിലേക്ക് നിര്‍മിച്ച തുരങ്കത്തില്‍ വന്‍ പാറ കണ്ടെത്തിയതോടെ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം വഴിമുട്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ദിവസം മുതല്‍ കുട്ടിക്ക് ഓക്‌സിജന്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടെയാണ് 70 അടി താഴ്ചയുള്ള കുഴല്‍ കിണറിലേയ്ക്ക് മഹി വീണത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.

കുഴല്‍ക്കിണര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ ഡല്‍ഹിയിലെ നജഫ്ഗഡ് സ്വദേശി രോഹ്താഷ് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. യു.പി.യിലെ അലിഗഢ്‌സ്വദേശി നീരജ് ഉപാധ്യായയുടെ മകളാണ് മഹി. മനേസറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായ നീരജ്, ഭാര്യ സോണിയക്കൊപ്പം കാസന്‍വില്ലേജിലാണ് താമസിക്കുന്നത്. മഹിക്ക് രണ്ടുവയസ്സുള്ള അനുജത്തിയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.