1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശലഭത്തിനെ കണ്ടിട്ടുണ്ടോ? വടക്ക്‌ കിഴക്കേ ഇന്ത്യയിലെ ഒരു വഴിയോരത്ത്‌ ആണ് ശാന്തമായി ഇരിക്കുന്ന ഇതിനെ കണ്ടെത്തിയത്‌. ഇക്കാരണം കൊണ്ട് തന്നെ ഇതിനു അറ്റകാസ് അല്ലെങ്കില്‍ അറ്റ്ലസ് എന്നാണു പേരിട്ടിരിക്കുന്നത്. 25 സെ.മി. നീളത്തില്‍ ചിറകുള്ള ഇതിനെ കണ്ടെത്താന്‍ വേണ്ടി മി.സന്ദേശ്‌ കദൂര്‍ ഹിമാലയത്തിന്റെ ഹൃദയഭാഗത്തെക്ക് അന്വേഷിച്ചു ചെല്ലുകയായിരുന്നു. കണ്ടെത്തുമ്പോള്‍ ചിറകുകള്‍ വിടര്‍ത്തി ആക്രമണത്തെ ചെറുക്കാന്‍ എന്ന നിലയില്‍ ആയിരുന്നു അതിന്റെ ഇരിപ്പ്‌.

പേടിയൊക്കെ മാറ്റിവച്ച് കദൂര്‍ അതിന്റെ പിന്നാലെ ചെല്ലുകയായിരുന്നു. ഇതുവഴി ശലഭത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ അദ്ദേഹത്തിനു എടുക്കാന്‍ സാധിച്ചു. അതിന്റ ഭീമാകാരമായ വലിപ്പം കണ്ട് ആരും അതിനെ പേടിക്കേണ്ട കാര്യമില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ ആയ കദൂര്‍ പറയുന്നത്. അതിന്റെ ചിറകിന്മേലുള്ള വര്‍ണ്ണ ശബളമായ അലങ്കാര പണികള്‍ കൊണ്ടാണ് അതിനു അറ്റ്ലസ് എന്ന പേരിട്ടത്.

പൂര്‍ണമായി രൂപം പ്രാപിക്കാത്ത വായയാണ് ഇതിനുള്ളത്. വെറും രണ്ട് ആഴ്ച മാത്രം ആയുസ്സുള്ള ഈ ജീവികള്‍ ശലഭ പുഴു ആയിരിക്കുന്ന സമയത്ത്‌ ശരീരത്തില്‍ ശേഖരിച്ചു വയ്ക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. അധിക സമയം പറക്കാന്‍ കഴിയാത്ത ഇവ അധിക ദൂരം സഞ്ചരിക്കാറില്ല. പ്രത്യുല്പാദനമാന് ഈ ജീവികളുടെ ജീവിത ചക്രത്തിലെ പ്രധാന കര്‍മ്മം. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഉഷ്ണ ഉപോഷ്ണ മേഖലകളിലെ കാടുകളിലാണ് ഇവ കണ്ട് വരുന്നത്.

മലായ്‌ ആര്‍കിപെലാഗോയില്‍ ഇവ വളരെ സാധാരണയായി കണ്ട് വരുന്നുണ്ട്. പുഴുവായിരിക്കുന്ന സമയത്ത്‌ തുടര്‍ച്ചയായി ആറു ആഴ്ചകളോളം ഭക്ഷിച്ചാണ് ഇവ നമ്മുടെ ഒരു കാല്‍പത്തിയുടെ അത്ര വലിപ്പം വയ്ക്കുന്നത്. ഇവരെ ആക്രമിക്കാന്‍ വരുന്ന തവളകള്‍ തുടങ്ങിയവയെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇവയ്ക്ക് വിചിത്രമായ നിറങ്ങളുള്ള ചിറകുകള്‍ ഉള്ളത്. ഇവയുടെ അസാധാരണമായ രൂപം കാരണം ചൈനയില്‍ ഇതിനെ സര്‍പ്പതലയന്‍ ശലഭം എന്നാണു വിളിക്കുന്നത്. ഇവയുടെ ചിറകുകളുടെ അറ്റം കണ്ടാല്‍ പാമ്പിനെ പോലെ ഇരിക്കുന്നത് കൊണ്ടാണ് ഇപ്പേര് വീണത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.