പറയുമ്പോള്‍ കടുത്ത സാമ്പത്തികമാന്ദ്യത്തിലാണ് രാജ്യം. ജനങ്ങളില്‍ പട്ടിണിയുടെ തോത് കൂടുന്നു. വൈദ്യൂതി- ഗ്യാസ് ചാര്‍ജുകള്‍ അടയ്ക്കാന്‍പോലും ആരുടെയും കൈയ്യില്‍ പൈസയില്ല. എന്നിങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളാണ് രാജ്യം നേരിടുന്നത്. എന്നാല്‍ ഈ ഡിസംബര്‍ മാസത്തെ എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ച തുക നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സാമ്പത്തിക വിദഗ്ദര്‍ ഞെട്ടിപ്പോയി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ചതിനെക്കാള്‍ കൂടിയ തുകയാണ് ഈ ഡിസംബറില്‍ പിന്‍വലിച്ചിരിക്കുന്നത്.
കാണംവിറ്റും ഓണമുണ്ണമെന്ന മലയാളികളുടെ പഴഞ്ചൊല്ല് അങ്ങ് ബ്രിട്ടണില്‍ ചെല്ലുമ്പോള്‍ കാണംവിറ്റും ക്രിസ്മസ് ഉണ്ണണം എന്നായി മാറുന്നുണ്ട് എന്ന് തോന്നുന്നു. കാരണം ക്രിസ്മസ് പൊടിപൊടിക്കാന്‍വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഇത്രയും പൈസ മുടക്കുന്നത്. എത്ര പട്ടിണിയായാലും ക്രിസ്മസ് ആഘോഷിക്കുന്ന കാര്യത്തില്‍ യൂറോപ്യന്മാരെ കഴിഞ്ഞിട്ടെ വേറെ ആളുകളുള്ളു. എത്ര സാമ്പത്തികമാന്ദ്യമാണെങ്കിലും അവര്‍ ക്രിസ്മസ് പൊടിപൊടിക്കും.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ചതിനെക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ തുകയാണ് ഈ ഡിസംബറില്‍ പിന്‍വലിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ മാസത്തില്‍ പതിനൊന്ന് ബില്യണ്‍ പൗണ്ട് പിന്‍വലിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓരോ ദിവസവും പിന്‍വലിക്കുന്ന തുക ഏതാണ്ട് 354 മില്യണ്‍ പൗണ്ട് വരും. ഒരു മണിക്കൂറില്‍ പിന്‍വലിക്കുന്ന തുക 14.8 മില്യണ്‍ പൗണ്ട് വരും. ഒരു മിനിറ്റില്‍ ബ്രിട്ടണിലെ എടിഎമ്മുകളില്‍നിന്ന് പിന്‍വലിക്കുന്ന തുക ഏതാണ്ട് 246,000 പൗണ്ടാണ്. ഇങ്ങനെയുള്ള ബ്രിട്ടീഷുകാരെയാണോ പട്ടിണിപാവങ്ങള്‍ വിളിക്കുന്നതെന്ന് മാത്രം ചോദിക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല