1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012


യൂറോസോണ്‍ പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളില്‍ വല്ലാത്തൊരു ആശങ്ക സ്ൃഷ്ടിച്ചു കഴിഞ്ഞു. യൂറോസോണ്‍ തകര്‍ന്നാല്‍ രാജ്യത്ത് രണ്ട് തരം പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.ഒന്ന് ഹ്രസ്വകാലവും മറ്റൊന്ന് ദീര്‍ഘകാല പ്രതിസന്ധിയും. ഇവിടെ ദീര്‍ഘകാല പ്രതിസന്ധി ബ്രിട്ടനെ എങ്ങനെ ബാധിക്കുമെന്നാണ് നിരീക്ഷിക്കുന്നത്.

എന്താണ് ഒരു പ്രതിസന്ധി എന്തു പറയുന്നത്? ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, വഴിത്തിരിവ്. രോഗങ്ങളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ പറയുന്ന പ്രതിസന്ധി ഈ അര്‍ത്ഥത്തിലുളളതാണ്. രണ്ടാമത്തേത് ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയം. ഇതിന്റെ പ്രത്യാഘാതം നീണ്ട കാലത്തേക്ക് നിലനില്‍ക്കാം. ഈ രണ്ട് പ്രതിസന്ധികളും യൂറോസോണിന്റെ കാര്യത്തില്‍ ഒന്നിച്ചെത്തി എന്നുളളതാണ് യൂറോസോണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ നില്‍ക്കുന്നതിനുളള കാരണം.

ഏത് നിമിഷവും വിപണിക്ക് ആത്മവിശ്വാസം നഷ്ടപെടാവുന്ന ഒരവസ്ഥയിലാണ് യൂറോസോണ്‍ നിലനില്‍ക്കുന്നത്. എപ്പോള്‍ അത് സംഭവിക്കുന്നോ അപ്പോള്‍ ഈ രാജ്യങ്ങളിലെ ബാങ്കുകളുടെ നിലനില്‍പ് അപകടത്തിലാകും. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ പല ബാങ്കുകളും പൂട്ടിപോകുന്ന അവസ്ഥയിലെത്തും. വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിസന്ധി ഇതാണ്. എന്നാല്‍ ഇതേ സമയം തന്നെ സാവധാനം കടന്നുവരുന്ന മറ്റൊരു പ്രതിസന്ധി കൂടിയുണ്ട്. അസ്ഥിരത – യൂറോപ്പിനെ ആരു നയിക്കും എന്നുളള അസ്ഥിരത – ഈ തരത്തിലുളള പ്രതിസന്ധി ഉടനെയൊന്നും പരിഹരിക്കാന്‍ സാധ്യമല്ല. ഇതിന്റെ പ്രത്യാഘാതം ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കും.

2008ല്‍ ലെയ്മാന്‍ ബ്രദേഴ്‌സ് ബാങ്കിന്റെ തകര്‍ച്ചയുടെ സമയത്ത് തന്നെ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരമൊരു തകര്‍ച്ച ബ്രിട്ടനെയോ അമേരിക്കയെയോ ബാധിക്കുന്നതിനേക്കാള്‍ ഭയാനകമായി യൂറോസോണ്‍ രാജ്യങ്ങളെ ബാധിക്കും. കാരണം യൂറോസോണ്‍ എന്നു പറയുന്നത് വ്യക്തതയില്ലാത്ത ഒരു ജനാധിപത്യ അധികാര സ്ഥാപനമാണ്. അതിന് ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവില്ല. 2008ല്‍ ലെയ്മാന്‍ ബാങ്കിന്റെ തകര്‍ച്ചയുടെ സമയത്ത് തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണോ അതോ പിരിഞ്ഞുപോകണോ എന്ന ചോദ്യം ഉയര്‍ന്നതാണ്. എന്നാല്‍ അത്തരമൊരു തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോകമാധ്യമങ്ങള്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ് യൂറോസോണിന്റെ ഭാവി എന്താകുമെന്ന്. എന്നാല്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

പ്രതിസന്ധിയുടെ രണ്ടാമത്തെ അര്‍ത്ഥം ബ്രിട്ടനെ ബാധിക്കുന്നത് അടുത്തിടെയാണ്. ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞവര്‍ഷം അവസാനത്തോടെ. യൂറോയുടെ വിലയിടിയാന്‍ തുടങ്ങുന്നതു മുതല്‍. എന്നാല്‍ ഗവണ്‍മെന്റ് അത് അത്ര കാര്യമായി എടുത്തില്ലന്ന് വേണം കരുതാന്‍. ബ്രിട്ടന്‍ യൂറോസോണില്‍ നിന്ന് പുറത്തായാല്‍ തീരുന്ന പ്രശ്‌നമെയുളളുവെന്നാണ് പലരും കരുതിയിരുന്നത്. യൂറോസോണ്‍ പ്രതിസന്ധി സൃഷ്ടി്ക്കുന്ന അടിയന്തിര പ്രത്യാഘാതത്തെ നേരിടാനാണ് ബ്രി്ട്ടന്‍ ഇപ്പോഴും ശ്രമങ്ങള്‍ നടത്തുന്നത്. സ്‌പെയ്ന്‍ അടിയന്തിര വായ്പ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യൂറോസോണിന്റെ തകര്‍ച്ച് അടുത്തെത്തിയെന്നാണ് കരുതുന്നത്. പ്രതിസന്ധിയുടെ അലയൊലികള്‍ ഫ്രാന്‍സിലും ജര്‍മ്മിനിയിലും കണ്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളും അടിയന്തിര രക്ഷാനടപടികള്‍ സ്വീകരിക്കാനുളള ശ്രമത്തിലാണ്.

ബ്രട്ടീഷ് മന്ത്രിമാരാകട്ടെ ശക്തമായ ഒരു നിലപാടെടുക്കാനാകാതെ കുഴയുകയും. യൂറോപ്യന്‍ യൂണിയന്‍ ഒരു രാഷ്ട്രീയ അസംബന്ധമാണന്ന് പറഞ്ഞ അതേ ദിവസം തന്നെ കാമറൂണ്‍ യൂറോപ്യന്‍ യൂണിയനെ ഒരു സാമ്പത്തിക കൂട്ടായ്മയായി നിലനിര്‍ത്തണമെന്നും ജര്‍മ്മിനി അതിന് നേതൃത്വം നല്‍കണമെന്നും ആവശ്യപ്പട്ടു. അനിവാര്യമായ യുറോസോണ്‍ തകര്‍ച്ച നടന്നാല്‍ അടുത്ത ഇലക്ഷനില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് കാമറൂണിനും പാര്‍ട്ടിക്കും നന്നായി അറിയാം. തങ്ങളുടെ കുറ്റമല്ല തകര്‍ച്ചയെങ്കില്‍ പോലും അത് തന്നെയാകും നടക്കാന്‍ പോകുന്നത്. ഇതിന് ഒറ്റമൂലിയൊന്നും കൈയ്യിലില്ലെങ്കിലും ഹ്രസ്വകാല നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുളള പ്രതിസന്ധി നിവാരണ നടപടികള്‍ സ്വീകരിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യും.

യൂറോയെ രക്ഷിക്കാന്‍ ഇനി വെറും മൂന്ന് മാസം മാത്രമേ ശേഷിക്കുന്നുളളുവെന്നും അതിനിടയില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തകര്‍ച്ച സംഭവിക്കുക തന്നെ ചെയ്യുമെന്നും യൂറോപ്യന്‍ യൂണിയന്റെ പിന്തുണക്കാരനും സാമ്പത്തിക കാര്യ വിദഗ്ദ്ധനുമായ ഹെന്‍ട്രി കിസിംഗര്‍ കഴിഞ്ഞയാഴ്ച ഇറ്റലിയില്‍ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഒരു കുമിള പോലെയാണ്. സാമ്പത്തിക വളര്‍ച്ചയുടെ സമയത്ത് അതിന്റെ സ്ഥാപകരുടെ സ്വപ്‌നം പോലെ അത് സമാധാനവും മനുഷ്യാവകാശവും ജനാധിപത്യവും ഒക്കെ സംരക്ഷിക്കുന്ന ഒരു മഹത്തായ സ്ഥാപനമാണ്. എന്നാല്‍ എ്‌പ്പോഴെങ്കിലും സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിന് വഴിമാറിയാല്‍ കുമിള പൊട്ടിതകര്‍ന്നു പോകുമെന്നും കിസിംഗര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാഷ്ട്രീയമായ ഒരു കൂട്ടായ്മയില്ലാതെ സാമ്പത്തിക കൂ്്ട്ടായ്മയായി യൂറോപ്യന്‍ യൂണിയന്‍ മാറുന്നത് ഹൃദയത്തില്‍ ഒരു ഓട്ടയിടുന്നതിന് തുല്യമാണന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ ജോര്‍ജ്ജ് സോറോസിന്റെ അഭിപ്രായം.2008ലെ തകര്‍ച്ചയുടെ സമയത്ത് ഇത് വ്യക്തമായതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളുടെ നിലവാരത്തിലേക്ക് പോയി. യൂറോപ്പിലെ രാജ്യങ്ങള്‍ കടം വാങ്ങുന്നവരെന്നും കൊടുക്കുന്നവരെന്നും രണ്ടായി തിരിക്കപ്പെട്ടു. രാഷ്ട്രീയവും സാമ്പത്തികവും പരസ്പരം ഇഴപിഴിക്കാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ രാഷ്ട്രീയ ഭവിഷ്യത്തും വളരെ വലുതാണ്. ഓരോ രാജ്യങ്ങളുടേയും പദ്ധതിക്ക് മുകളില്‍ യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച ഒരു വാളുപോലെ തൂങ്ങികിടക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളുടെ ഒത്തുചേരല്‍ പല നേതാക്കളേയും സംബന്ധിച്ചിടത്തോളം ജീവിതാഭിലാഷമായിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി ഇവര്‍ക്കൊക്കെ പരിഹരിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. അടിയന്തിരമായ നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ തിരിച്ചുകയറാനാകാത്തവിധം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. നിലവിലെ നിയമങ്ങളനുസരിച്ച് ഒരു രാജ്യം യൂണിയന് പുറത്തേക്ക് പോകണമെന്ന് ആവശ്യം പ്രകടപിച്ചാല്‍ തടയാന്‍ യൂണിയന് അവകാശമില്ല. പ്രതിസന്ധിയുളള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് പോവുകയും ജര്‍മ്മിനി കേന്ദ്രീകരിച്ചുളള ഒരു സാമ്പത്തിക കൂട്ടായ്മയായി മാറുകയും ചെയ്താല്‍ മുന്നോട്ടുളള പോക്ക് ദുഷ്‌കരമായിരിക്കും. കാരണം യൂറോ മേഖലയ്ക്ക് പുറത്തുളള ലോകം വിശാലമാണ്. യുറോസോണിന്റെ പ്രതിസന്ധി അവിടെയാതൊരു പ്രത്യാഘാതവും സൃഷ്ടിച്ചില്ലെന്ന് വരാം.

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നുളള തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഒരു റഫറണ്ടം കൊണ്ടുവരാനുളള ആലോചനയിലാണ് സര്‍ക്കാര്‍. റഫറണ്ടത്തിന്റെ ഫലമനുസരിച്ചാകും യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ എല്ലാ സമയവും ഇത്തരം വിലപേശലുകള്‍ നടത്താന്‍ ജനങ്ങള്‍ക്ക് സാധിക്കില്ലല്ലോ?
ഈ തകര്‍ച്ചയുടെ പര്യവസാനം ജര്‍മ്മിനി നയിക്കുന്ന ക്രഡിറ്റ് ഡോമിനേറ്റഡായ ഒരു യൂറോപ്പിന്റെ ഉദയമാകും ലോകം ദര്‍ശിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് വനിതാ ഭരണാധികാരി ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ലോകം അവരെ സിനോഫോബിക് (വിദേശികളോടുളള പേടി) എന്ന് വിളിച്ച് കളിയാക്കി. ഫലമോ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത നേതാക്കളുടെ നടപടികള്‍ക്ക് ഒരു തലമുറ മുഴുവന്‍ വില നല്‍കേണ്ടി വന്നിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.