1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

2012ല്‍ കുട്ടിയുണ്ടാകുന്നത് ഭാഗ്യമാണെന്നാണ് ചൈനീസ്‌ വിശ്വാസം. ഡ്രാഗന്‍ വര്‍ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ വളരെ ആരോഗ്യവും സമ്പത്തും ബുദ്ധിയും ഉള്ളവരാകുമത്രേ. അതുകൊണ്ട് ചൈനയില്‍ ഈ വര്‍ഷം ജനന നിരക്കുകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഈ ഭാഗ്യവര്ഷത്തില്‍ കുട്ടികള്‍ ജനിക്കാന്‍ ഏറ്റവും മികച്ച മാസം ഏതാണെന്ന് നമുക്ക് നോക്കാം. മാര്‍ച്ചില്‍ ഗര്‍ഭിണിയാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനമായി ഒരു മകനെയോ മകളെയോ ലഭിക്കും. ക്രിസ്മസ് സമയങ്ങളില്‍ ഗര്‍ഭിണിയാകുകയാണ് എങ്കില്‍ വേനല്‍ അവധി ആഘോഷിക്കുന്നത് മിക്കവാറും ഹോസ്പിറ്റലില്‍ ആയിരിക്കും. പകരം ശരത്കാലത്തിലാണെങ്കിലോ ഉത്സവ സമയങ്ങളെല്ലാം നമുക്ക് നഷ്ടപ്പെടും.

ഇതുമാത്രമല്ല ജനിക്കുന്ന സമയങ്ങള്‍ കുട്ടിയുടെ സ്വഭാവത്തെ ബാധിക്കും എന്നുള്ള വിശ്വാസം ഇന്ത്യക്ക് പുതിയതൊന്നുമല്ല. എന്നാല്‍ ചില വിശ്വാസങ്ങള്‍ പ്രകാരം ഒക്ടോബറിലും നവംബറിലും ജനിക്കുന്ന കുട്ടികള്‍ക്ക് ദീര്‍ഘായുസ്സ്‌ ഉണ്ടാകും. ശീതകാലത്ത് ജനിച്ച കുട്ടികള്‍ക്ക് സ്കീസോഫ്രീനിയ പോലുള്ള മാനസിക അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ആഗസ്റ്റില്‍ ജനിക്കുന്ന കുട്ടികള്‍ വിദ്യാഭ്യാസപരമായി മോശമായിരിക്കും എന്നിങ്ങനെ നീളുന്നു ചില വിശ്വാസങ്ങള്‍. സെപ്തംബറില്‍ ജനിക്കുന്നവര്‍ കുറച്ചുകൂടെ മിടുക്കന്മാര്‍ ആയിരിക്കും. ചില കണക്കുകള്‍ അനുസരിച്ച് ലോകത്തില മിക്ക പൈലറ്റുകളും ജനിച്ചിരിക്കുന്ന മാസം മാര്‍ച്ചാണ്. ഈ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയപരമായ വിശദീകരണം എന്നത് വിറ്റാമിന്‍ ഡി യെ അടിസ്ഥാനപ്പെടുത്തിയിട്ടാണ്.

അതായത് സൂര്യന്റെ പ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ഡി മാസങ്ങളുടെ കണക്കുകള്‍ ശരിവയ്ക്കുന്നു. ഓരോ മാസവും വ്യത്യസ്ത കാലാവസ്ഥകള്‍ ആണല്ലോ. ഇതാണ് കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നത്. തണുപ്പുകാലത്ത് ജനിക്കുന്ന കുട്ടികള്‍ ചുമകൊണ്ടും ജലദോഷം കൊണ്ടും പിന്നീട് ബുദ്ധിമുട്ടുന്നതായി കണ്ടു വരുന്നുണ്ട്. വസന്തത്തിലും വേനല്‍ക്കാലത്തും ജനിച്ച കുട്ടികള്‍ അലര്‍ജികളാല്‍ വലയുന്നവരാണ്. വിറ്റാമിന്‍ ഡി കുട്ടികളുടെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട് എങ്കിലും ശാസ്ത്രീയപരമായി ഈ വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഒരു കൂട്ടം വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും കുട്ടികളുടെ‌ ജനനസമയം ഒരു പരിധി വരെ മാതാപിതാക്കളെ ബാധിക്കുന്നുണ്ട് എന്നതില്‍ ഒരു സംശയവും വേണ്ട.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.