1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2012

വെള്ള അരിഭക്ഷണം കഴിക്കുന്നത്‌ പ്രമേഹം വരുന്നതിനുള്ള സാധ്യത കൂട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 350,000 പേരില്‍ നടത്തിയ ഗവേഷണത്തില്‍ ആണ് ഇത് പുറത്ത് വന്നത്. ഹേവാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക്‌ ഹെല്‍ത്ത്‌ ആണ് ഈ ഗവേഷണതിനു ചുക്കാന്‍ പിടിച്ചത്. ചൈനീസ്‌, ജപ്പാന്‍, യു.എസ്.ആസ്ട്രേലിയ തുടങ്ങിയ സ്വദേശികളിലും ഈ ഗവേഷണം നടത്തുകയുണ്ടായി. ഏഷ്യക്കാരാണ് മറ്റുള്ളവരേക്കാള്‍ അധികം വെള്ള അരി അകത്താക്കുന്നത് എന്നും ഇതില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കഴിക്കുന്ന ഓരോ യൂണിറ്റ് വെള്ള അരിക്കും പ്രമേഹ സാധ്യത 11% കൂട്ടുവാന്‍ സാധിക്കും. ഒരു യൂണിറ്റ് എന്ന് പറയുന്നത് 158 ഗ്രാം വെള്ള അരിയാണ്. ഇതിനാല്‍ കൂടുതല്‍ പ്രശ്നം ഏഷ്യക്കാര്‍ക്കാണ്. നാല് വയസു മുതല്‍ ഇരുപത്തിരണ്ടു വയസു വരെ ഉള്ളവരില്‍ 13200 പേര്‍ക്ക് ഈ രീതിയില്‍ പ്രമേഹം പിടിപെട്ടു. തവിട്ടു നിറമുള്ള അരി കഴിക്കുന്നത്‌ പ്രമേഹ സാധ്യത കുറയ്ക്കും എന്ന് ഇതേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് പക്ഷെ ഉറപ്പാക്കാന്‍ സാധിക്കില്ല എന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. കാരണം ജീവിതരീതികള്‍ പ്രമേഹത്തിന് കാരണമാകും എന്നാണു ഇവര്‍ പറയുന്നത്.

ഓരോ ജീവിത രീതിയും വ്യത്യസ്തമായതിനാല്‍ ഈ ഗവേഷണഫലം കൃത്യമാണെന്ന് പറയാന്‍ സാധിക്കില്ല. ഏകദേശം 2.5 മില്ല്യണ്‍ ആളുകള്‍ക്ക് പ്രമേഹം ടൈപ്പ് 2 ഉണ്ട്. 850,000 ഓളം പേര്‍ ഈ രോഗം ഉണ്ടായിട്ടും മനസിലാക്കാതെ ജീവിക്കുന്നുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ അരി എല്ലായിടങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. എത്ര അരി കഴിക്കുന്നുവോ അത്രയും കൂടുതല്‍ മറ്റു ഭക്ഷണങ്ങളും നമ്മള്‍ കഴിക്കും എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.