1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

സുരേഷ് മാത്യു

കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് യേശുക്രിസ്തു ഇന്നൊരു വിവാദ താരമാണ്. ദൈവ വിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്ന ഒരു കൂട്ടര്‍ ഒരു സുപ്രഭാതത്തില്‍ യേശുക്രിസ്തുവിന്റെ വിപ്ലവ പ്രചാരകര്‍ ആയപ്പോള്‍ , ഞങ്ങളുടെ മാത്രം സ്വന്തം എന്ന് കരുതിയ ഒന്നിനെ ആരോ അടിച്ചു കൊണ്ട് പോയി എന്ന പ്രാണ വേദനയില്‍ ആയിരുന്നു മറ്റു ചിലര്‍

ഭൂമിയില്‍ പിറന്ന ദൈവ പുത്രനായി ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഇന്ന് തെരുവുകളില്‍ അപമാനിതന്‍ ആകുന്നുണ്ടെങ്കില്‍ അതിന് ഒരേയൊരു കാരണക്കാര്‍ ഇന്ന് യേശുക്രിസ്തുവിന്റെ സഭയെ മനുഷ്യരുടെ ഇടയില്‍ നയിക്കുന്നവര്‍ തന്നെയാണ്.

കേവലം സമ്പത്തിനു വേണ്ടി യേശുവിന്റെ അനുയായികള്‍ തെരുവില്‍ കിടന്നു തമ്മില്‍ തല്ലിയതും , ഉന്നത സ്ഥാനീയര്‍ വരെ പരസ്പരം ചെളി വാരിയെറിഞ്ഞതും , വേലക്കര്‍ഹിക്കുന്ന കൂലിക്ക് വേണ്ടി കരഞ്ഞവരുടെ മുന്‍പില്‍ മുഷ്ടി ചുരുട്ടിയതും എല്ലാം സമീപ കാല സംഭവങ്ങള്‍ മാത്രമാണ്. ഈ പേക്കൂത്തുകള്‍ ഒക്കെ കണ്ടായിരിക്കില്ലേ യേശുക്രിസ്തു ഏറ്റവും അധികം വേദനിച്ചിരിക്കുന്നത് ?

യേശു വിപ്ലവ പോരാളിയാണെന്ന് ആരോ പറഞ്ഞു കേട്ടപ്പോള്‍ പൊട്ടിപോയ മതവികാരവുമായി തെരുവില്‍ ഇറങ്ങിയവര്‍ , അധോലോക നായകന്‍റെ കൂട്ടാളികളില്‍ ഒരാള്‍ കേരളത്തിലെ അരമനയില്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണ് ?

യേശുവിന്റെ ദര്‍ശനങ്ങള്‍ സ്വ ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് മാത്രകയാകെണ്ടവര്‍ , ലോക സുഖങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ യേശു അനാഥനായി. ആ യേശുവിനെയാണ് മറ്റു പല ലക്ഷ്യങ്ങളും വച്ച് കൊണ്ട് സ്വന്തമാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നത്. ദൈവ പുത്രനായ യേശുവിനെയോ , രോഗങ്ങള്‍ സുഖപെടുത്തുന്ന യേശുവിനെയോ , ഉയര്ത്തെഴുനെല്‍ക്കപ്പെട്ട യേശുവിനെയോ ഒന്നും അല്ല ,ഇന്ന് വേണ്ടത് പലിശക്കര്‍ക്കെതിരെ ചാട്ടവാര്‍ എടുത്ത യേശുവിനെയാണ്.

യഥാര്‍ത്ഥ യേശുവില്‍ നിന്ന് മാര്‍ക്സിസ്റ്റു പാര്‍ട്ടി എത്രമാത്രം ആകലെയാണോ അത്രമാത്രം ദൂരത്താണ് ഞാനുള്‍പ്പെടുന്ന യേശുവിന്റെ സഭയും. ഈ സഭ യേശുവിലേക്ക് മടങ്ങി ചെല്ലുന്നില്ലെങ്കില്‍ ഒരു കാര്യം സത്യമാണ് – എന്റെ യേശു ഇനിയും തെരുവുകളില്‍ അപമാനിതന്‍ ആകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.