ബ്രിട്ടനിലെ ഭവന വില കുറഞ്ഞുകൊണ്ടിരിക്കയാണല്ലോ ഇതിന്റെ കാരണം എന്താണെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 2.2% വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഈ വര്ഷം കൂടുതല്‍ ഇടിവ് ഈ വിപണിയില്‍ ഉണ്ടാകും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഇതാ ഇതിനു കാരണക്കാരായ പന്ത്രണ്ടു കാര്യങ്ങള്‍.
വര്‍ദ്ധിച്ച തൊഴിലില്ലായ്മ
ഒക്റ്റോബര്‍ വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ രഹിതരുടെ എണ്ണം 8.3% ആണ് കൂടിയിട്ടുള്ളത്. ഇപ്പോഴുള്ള തൊഴില്‍ രഹിതരുടെ എണ്ണം 2.6 മില്ല്യന്‍ ആണ്. തൊഴില്‍ രാഹിത്യം ഭവനവില കുറയ്ക്കുന്നു.
ദുര്‍ബലമായ സമ്പാദ്യ വര്‍ദ്ധന
കഴിഞ്ഞ വര്‍ഷത്തില്‍ ശരാശരി സമ്പാദ്യ വര്‍ദ്ധന വെറും രണ്ടു ശതമാനം മാത്രമാണ്. സാമ്പത്തിക ഞെരുക്കത്തിനാല്‍ ശമ്പളവും കുറവാണ്. ഇത് ഭവനനിരക്കിനെ ബാധിച്ചിട്ടുണ്ട്.
ഉയര്‍ന്ന വിലവര്‍ദ്ധന
സാധനങ്ങളുടെ വില ഇപ്പ്രാവശ്യം വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ദ്ധിച്ചു . കുറഞ്ഞ ശമ്പളത്തില്‍ കൂടിയ വിലക്ക് സാധനങ്ങള്‍ വാങ്ങേണ്ടി വന്നത് എല്ലാ രംഗത്തെയും പിടിച്ചു കുലുക്കി.
സര്‍ക്കാര്‍ ദീനത
ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചിലവാക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇതിനായി പത്തു ബില്ല്യനോളം പണമാണ് സര്‍ക്കാര്‍ മാസവും ചിലവഴിക്കുന്നത്.
വായ്പ പ്രശ്നം
ഇത് രണ്ടാമത്തെ തവണയാണ് ബ്രിട്ടനെ വായ്പ തളര്‍ത്തുന്നത്. 2007ഇല്‍ ആയിരുന്നു ഇതിനു മുന്‍പ് ബ്രിട്ടനെ വായ്പ വലച്ചത്. സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രക്ഷപെടുന്നതിനായി വായ്പകള്‍ വാങ്ങിച്ചു കൂട്ടുകയാണ് ജനങ്ങള്‍.
മോര്‍ട്ട്ഗേജ് പലിശ കൂടി
മോര്‍ട്ട്ഗേജ് എടുക്കുന്നവര്‍ക്കായുള്ള റേറ്റ് കുറഞ്ഞ പ്ലാനുകള്‍ ബാങ്കുകള്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ നിലവിലുള്ളത് കൂടുതല്‍ ഡിപ്പോസിറ്റും കൂടുതല്‍ പലിശയുമുള്ള പ്ലാനുകള്‍ ആണ്.
ഭവനവായ്പ കുറഞ്ഞു
നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ ഉയര്‍ന്ന ഭവന വായ്പ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു.
സാമ്പത്തികമാന്ദ്യം
ഈ വര്ഷം ബ്രിട്ടനെ പിടിച്ചു ഉലച്ചേക്കും എന്ന് കരുതുന്ന സാമ്പത്തികമാന്ദ്യം എല്ലാ രംഗത്തെയും ബാധിക്കും.ഇത് ഭവനവില താഴെക്ക് കൊണ്ട് വരും.
നെഗറ്റീവ് ഇക്വിറ്റി
മോര്‍ട്ട്ഗേജിനറെ ബാലന്‍സ് വീടുവിലയിലും അധികമായപ്പോള്‍ മിക്ക വീട്ടുടമാകള്‍ക്കും വീട് കുറഞ്ഞ വിലക്ക് വില്‍ക്കെണ്ടാതായും അല്ലെങ്കില്‍ ബാങ്കിനു വിട്ടു നല്‍കേണ്ടതായും വരുന്നു.
ഉയര്‍ന്ന കുടിശ്ശികയും കൈവശപ്പെടുത്തലും
നെഗടീവ് ഇക്വിറ്റി മൂലം സംഭവിക്കുന്ന ബാങ്കിന് വീട് വിട്ടു കൊടുക്കല്‍ അധികമായതിനാല്‍ വീട് വില കുറയുന്നു.
പാപ്പരത്തം
ബ്രിട്ടനിലെ പാപ്പര്‍ 137,500 ആയി ഉയര്‍ന്നിരിക്കുന്നു. ഇതു കഴിഞ്ഞ വര്‍ഷതിനേക്കാള്‍ പത്തു ശതമാനം അധികമാണ്.
കുറഞ്ഞ വില്‍പ്പന
2006/7 കളില്‍ 185300 കച്ചവടം നടന്നപ്പോള്‍ 2010/11ഇല്‍ 98100ഓളം വില്‍പ്പന മാത്രമാണ് നടന്നത്. ഇത് വിപണിയെ പിടിച്ചു കുലുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല