കാര്യം പറഞ്ഞുവരുമ്പോള്‍ ലോകത്തിലെ മൂല്യമുള്ള രണ്ട് നാണയങ്ങളാണ് ബ്രിട്ടണില്‍ ഉള്ളത്. യൂറോയും പൗണ്ടും ചില്ലറക്കാരൊന്നും അല്ലെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഒരു പ്രശ്നം പൗണ്ടിന്റെ വിലയിടിഞ്ഞാല്‍ സ്വന്തം ജീവിതത്തിന് വിലയിടഞ്ഞപോലെയാണ്. ഒരിക്കലും ഒരു കാരണവശാലും പൗണ്ടിന്റെ കുറച്ചുകാണാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാകില്ല. പൗണ്ടിന്റെ മൂല്യം വര്‍ദ്ധിക്കുന്നു എന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെയാണ് ഓരോ ബ്രിട്ടീഷുകാരനും സ്വീകരിക്കുക. അവരുടെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന പൗണ്ടിന്റെ വര്‍ഷമായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാണയങ്ങളുടെ പട്ടികയില്‍ പൗണ്ട് ഇടം പിടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പൗണ്ടിന്റെ നില അതീവ ദയനീയമായിരുന്നു. എന്നാല്‍ അതില്‍നിന്നെല്ലാം കരകയറുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ പൗണ്ട് തീരെ ദയനീയമായ പ്രകടനമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കാണിച്ചിരുന്നത്.
യൂറോപ്പിനെ ബാധിച്ചിരുന്ന സാമ്പത്തികമാന്ദ്യമാണ് പ്രധാനമായും പൗണ്ടിന്റെ വിലയിടിച്ചിരുന്നത്. ഇംഗ്ലണ്ടിലെ ബാങ്കുകള്‍ തകര്‍ന്നടിഞ്ഞത് പൗണ്ടിനെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചത്. ബില്യണ്‍ കണക്കിന് പൗണ്ടാണ് ബ്രിട്ടന്റെ വാര്‍ഷിക കടമായി ഉണ്ടായിരുന്നത്. എന്നാല്‍ ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കൂട്ടുകക്ഷി സര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോള്‍ പൗണ്ടിനെ രക്ഷിക്കാന്‍ പോകുന്നത്. ആദ്യ സമയത്ത് കാമറൂണ്‍ സര്‍ക്കാരിന്റെ നയങ്ങള്‍ പൗണ്ടിന്റെ ഏറെ തിരിച്ചടികള്‍ നല്‍കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നിരിക്കുന്നുവെന്നാണ് പൗണ്ടിന്റേതായിരിക്കും ഈ വര്‍ഷം എന്ന് വെളിപ്പെടുത്തുന്ന സാമ്പത്തികവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. ചിലപ്പോള്‍ പൗണ്ടിന്റെ മൂല്യം ഡോളറിന്റെ മൂല്യത്തെക്കാള്‍ കൂടുതലാകാനും സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൗണ്ടിന്റെ മൂല്യം ഉയര്‍ന്നാല്‍ അത് തീര്‍ച്ചയായിട്ടും ബ്രിട്ടീഷുകാരുടെ ജീവിതത്തെ നല്ല രീതിയില്‍ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല