1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

മഹാരാഷ്ട്രയിലെ നാസിക്‌ ജില്ലയിലെ ഹാര്‍സൂലിന് അടുത്തുള്ള സാവര്‍പാട എന്ന ചെറിയ ഗ്രാമത്തിലെ ആദിവാസി കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് തിരിച്ചറിവൊന്നും കവിതയിലെ ഓട്ടക്കാരിയെ തളര്‍ത്തുന്നില്ല. അധികം സ്വപ്നങ്ങളൊന്നുമില്ലാത്ത ഈ ദീര്‍ഘദൂര ഓട്ടക്കാരിയുടെ അടുത്ത ലക്ഷ്യം ഇന്ത്യക്ക് വേണ്ടി ഒരു ഒളിമ്പിക് മെഡലാണ്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ കവിത മെഡല്‍ നേടുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണങ്കിലും അവരുടെ നിശ്ചയദാര്‍ഡ്യം മറ്റുളളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയതോടെയാണ് കവിത ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ആധികമൊന്നും ആശിക്കാന്‍ വകയില്ലാത്ത കുടുംബത്തില്‍ നിന്നും ഇത്രയും ഉയരത്തിലെത്തിയത് കുടുംബത്തിന്റെ പിന്തുണകൊണ്ട് മാത്രമാണന്നാണ് കവിതയുടെ വിശ്വാസം. ഓട്ടത്തില്‍ മിടുക്കിയായിരുന്ന കൊ്ച്ച് കവിതയിലെ ടാലന്റ് തിരിച്ചറിഞ്ഞത് അമ്മ സാമിത്ര റൗ്ട്ടാണ്. അമ്മ തന്നെയായിരുന്നു കവിതയുടെ ആദ്യത്തെ കോച്ചും. ടിവിയിലും പത്രത്തിലും നിറഞ്ഞ് നില്‍്ക്കുന്ന കവിത വീട്ടില്‍ സാധാരണ കുട്ടിയാണന്നാണ് അമ്മയുടെ സാക്ഷ്യം. വീട്ടിലെത്തിയാല്‍ അവള്‍ പാത്രം കഴുകും, തുണിയലക്കും, വെളളം കോരും – അമ്മ പറയുന്നു.

മണ്ണു നിറഞ്ഞ പാതയില്‍ കൂടി നഗ്നപാദയായിട്ടാണ് കവിത ഓടി തുടങ്ങുന്നതെന്ന് അമ്മ ഓര്‍്ക്കുന്നു. ഓ്ട്ടത്തില്‍ ഭാവിയുണ്ടെന്ന് കണ്ടെത്തിയ കവിതയെ നല്ലൊരു കോ്ച്ചിന്റെ കീഴിലാക്കാന്‍ തീരുമാനമെടുത്ത ദിവസമാണ് തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അമ്മ കരുതുന്നു. അവളി്ല്ലാതെ ഒരു ദിവസം പോലും ഞങ്ങള്‍ക്ക് കഴിയാനാകില്ലായിരുന്നു. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ അവള്‍ താമസിക്കുമ്പോള്‍ വീട്ടില്‍ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പോലും ഞങ്ങള്‍ക്ക് മടിയായിരുന്നു. എന്നാല്‍ അതിനൊക്കെ ഫലമുണ്ടായി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ആ വേദനകള്‍ക്ക് കിട്ടിയ പ്രതിഫലമാണന്നും സൗമിത്ര വിശ്വസിക്കുന്നു.

ടിവിയില്‍ ഇന്ത്യന്‍ പതാകയുമായി നില്‍ക്കുന്ന കവിതയെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ സന്തോഷം
കൊണ്ട് കരയുകയായിരുന്നു. ഈ ഒളിമ്പിക്‌സില്‍ കവിത ഇന്ത്യക്കായി ഒരു മെഡല്‍ കൊണ്ടുവരുമെന്ന് തന്നെയാണ് അമ്മയുടെ വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.