1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

അലക്സ് വർഗീസ് (വാറിംഗ്ടൺ): യുകെയിലെ കലാകായിക സാംസ്ക്കാരിക മേഘലകളിൽ അറിയപ്പെടുന്ന മലയാളി സമുഹമടങ്ങുന്ന വാറിംഗ്ടൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷവും പൊതുയോഗവും ആൽഫോർഡ് ഹാളിൽ വർണാഭമായി ആഘോഷിച്ചു.

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിർന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേർന്ന്, കലാപരിപാടികളും മത്സരങ്ങളുമായി കേമമാക്കി.

ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും എല്ലാവർക്കും കോവിഡിൻ്റെ പേടിയിൽ നിന്നും മാറിയ പുത്തനുണർവാണ് സമ്മാനിച്ചത്. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് ശ്രീ സുരേഷ് നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ജോബി സൈമൺ റിപ്പോർട്ടും , ട്രഷറർ ശ്രീ ദീപക്ക് ജേക്കബ് കഴിഞ്ഞ രണ്ട് വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി ശ്രീ. ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡൻ്റ്
ശ്രീമതി റോസീന പ്രിൻസ്, സെക്രട്ടറി: ശ്രീ. ജെനു ജോസഫ്, ജോയിൻ്റ് സെക്രട്ടറി ശ്രീ. ബിജോയ് മാത്യു. ട്രഷറർ ശ്രീ. ഷെയ്സ് ജേക്കബ്. പി.ആർ.ഒ ശ്രീ. ഷീജോ വർഗ്ഗീസ്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സിറിയക്ക് ജോൺ. & രമ്യ കിരൺ. എന്നിവരെയും തിരഞ്ഞെടുത്തു.

അതിന് ശേഷം നടന്ന അതിവിപുലമായ ഓണസദ്യ, ശേഷം 2 മണിയോടെ ആരംഭിച്ച കലാസന്ധ്യ 5 മണിയോടെ അവസാനിച്ചു.

സമാപന സമ്മേളനത്തിൽ ജി. സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അന്ന പ്രിൻസ് ജേയിംസിനെ സമൂഹം പുരസ്ക്കാരം നല്കി അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ വൈസ് പ്രസിഡൻ്റ് ശ്രീമതി എബി ദീപയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.