1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

സ്ത്രീകള്‍ ബസ് ഓടിക്കുന്നത് ഇന്നത്തെക്കാലത്ത് വലിയ വാര്‍ത്തയല്ല, ബസ് ഡ്രൈവര്‍മാരായും ഓട്ടോ ഡ്രൈവര്‍മാരായുമൊക്കെ ജോലിചെയ്യുന്ന എത്രയോ സ്ത്രീകള്‍ നമ്മുടെ കൊച്ചുകേരളത്തില്‍പ്പോലുമുണ്ട്. എ്ന്നാല്‍ അര്‍ജന്റീനയിലെ വിന്‍സെന്റ് ലോപ്പസ് എന്ന സ്ഥലത്തെ കാര്യം തീര്‍ത്തും വിചിത്രമാണ്.

ഇവിടെ ബസ് ഡ്രൈവര്‍മാരായി ഒരൊറ്റ ആണുങ്ങള്‍ പോലുമില്ല, ഈ രംഗത്ത് ഇവിടെ പെണ്ണുങ്ങളുടെ സര്‍വ്വാധിപത്യമാണ്. ബസ് ഓടിക്കുന്നതിന് വനിതകളെ മാത്രമേ നിയമിക്കുകയുള്ളുവെന്ന തീരുമാനത്തിലാണ് വിന്‍സെന്റ് ലോപ്പസ് നഗരഭരണാധികാരികള്‍. ഇതിനോടകം 28 വനിതാ ഡ്രൈവര്‍മാരെ അവര്‍ നിയമിക്കുകയും ചെയ്തു. വനിതകള്‍ െ്രെഡവര്‍മാരാകുന്നതോടെ കൂടുതല്‍ ജനങ്ങള്‍ ബസ് സര്‍വീസിനെ ആശ്രയിക്കുമെന്നും ഈ രംഗത്തുനിന്നുള്ള വരുമാനം മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതര്‍.

പുരുഷ െ്രെഡവര്‍മാര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കാന്‍ വൈമനസ്യം കാണിക്കാറുണ്ട്. സ്‌കൂള്‍ കുട്ടികളെ കണ്ടാല്‍ വേഗത്തില്‍ പോകുന്ന െ്രെഡവര്‍മാരും കുറവല്ല. വനിതാ െ്രെഡവര്‍മാരാകുമ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്.

സ്‌കൂളുകള്‍ക്കുമുന്നിലും ഡേകെയര്‍ സെന്ററുകള്‍ക്കു മുന്നിലും എന്നു വേണ്ട ആവശ്യപ്പെടുന്ന എല്ലായിടത്തും ഈ ബസുകള്‍ നിര്‍ത്തി കൊടുക്കും. വാഹനം ഓടിക്കുമ്പോള്‍ പുരുഷ െ്രെഡവര്‍മാരെക്കാള്‍ ശ്രദ്ധയും വനിതാ െ്രെഡവര്‍മാര്‍ നല്‍കുമെന്നതും ഇത്തരമൊരു തീരുമാനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു.

യാത്രക്കാരോട് മാന്യമായ രീതിയില്‍ വനിതകള്‍ പെരുമാറുമെന്നതും വനിതാ െ്രെഡവര്‍മാരുടെ ഗുണമാണെന്ന് ലോപ്പസ് നഗരത്തിലെ ഗതാഗത മേധാവി ലൂയിസ് ഫസ്‌കോ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.