നൂറു വയസുവരെ ജീവിക്കുക എന്നത് ചില്ലറ കാര്യമൊന്നുമല്ല. ഇവിടെ ഒരു മുത്തശ്ശി ജീവിച്ചു 105 വയസുവരെ! പക്ഷെ മുത്തശ്ശിക്ക് ഇനിയും ജീവിക്കണം എന്നൊരു ആഗ്രഹവും ഇല്ലായിരുന്നു, അവസാന കാലത്ത് ഇപ്പോള്‍ മരിക്കും ഇപ്പോള്‍ മരിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്തു, പക്ഷെ മരണം വന്നില്ല. അങ്ങനെ അനാസ്തഷ്യ ഖോരേവ എന്ന ഈ മുതുമുത്തശ്ശി മരണം കാത്തിരുന്നു മടുത്തിട്ട് സ്വയം മരണം വരിച്ചു.
ശ്വാസകോശത്തിലെ അണുബാധ കാരണം മുത്തശി ആകെ നിരാശയില്‍ ആയിരുന്നു എന്ന് കൂട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ പുറത്ത് പോയ തക്കത്തില്‍ തുണികള്‍ കൊണ്ട് കിടപ്പ് മുറിയില്‍ കുരുക്ക് ഉണ്ടാക്കിയാണ് അവര്‍ തൂങ്ങി മരിച്ചത്. റഷ്യക്കാരിയായ മുത്തശി റഷ്യന്‍ വിപ്ളവം, രണ്ട് ലോക മഹായുദ്ധങ്ങള്‍, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ആയിരുന്ന ജോസഫ് സ്റ്റാന്‍ലിന്റെ മരണം എന്നിങ്ങനെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചയാളാണ്.
അവരുടെ പ്രായത്തില്‍ ആത്മഹത്യ ചെയ്യുന്നത് അസാധാരണം ആണ്. പക്ഷെ മരണം കാത്തു ജീവിച്ച് ജീവിച്ച് മടുത്തു എന്ന് അവര്‍ എപ്പോളും പറയാറുണ്ടായിരുന്നു എന്ന് അവരുടെ അയല്‍ക്കാര്‍ പറയുന്നു. ഇതിനു മുന്‍പ് ഒരു തവണ അവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവരെ തടയാന്‍ കഴിഞ്ഞെങ്കിലും ഈ തവണ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല എന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല