ഗര്‍ഭാവസ്ഥയില്‍ തന്റെ എട്ട് മക്കള്‍ മരിച്ച ശേഷം മാസം തികയാതെ ജനിച്ച അത്ഭുതബാലന് വേണ്ടി ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ സ്വീകരിച്ചതിന്റെ തൊട്ടടുത്ത നിമിഷം അമ്മയും മരിച്ചു. സാറ ബ്രാഡ്ബറി എന്ന മുപ്പതുകാരിയാണ് മരിച്ചത്. ക്രിസ്മസന്റെ അവസാന ഞായറാഴ്ചയായ കഴിഞ്ഞ ദിവസം പള്ളിയിലെത്തി കുര്‍ബാന കൈക്കൊണ്ട ശേഷം കുമ്പസാരിച്ചു കൊണ്ടിരിക്കെ ഇവര്‍ ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഇവരുടെ മരണം സംഭവിച്ചു.
പത്തു വര്‍ഷമായി ബ്രാഡ്ബറി ഗര്‍ഭിണിയാകുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടി ഗര്‍ഭാവസ്ഥയില്‍ തന്നെ മരിക്കുകയായിരുന്നു.ഒടുവില്‍ ഈ വര്‍ഷം ആദ്യമാണ് ഇവര്‍ക്ക് കുട്ടിയുണ്ടായത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് നാല് മാസം നേരത്തെയാണ്. 23ാം ആഴ്ച ജനിച്ച കുട്ടിക്ക് ജോസഫ് എന്നാണ് ബ്രാഡ്ബറിയും ഭര്‍ത്താവ് സ്‌കോട്ടും പേരിട്ടതും. ജനനത്തില്‍ തൂക്കം കുറവായിരുന്നെങ്കിലും ക്രമേണ ജോസഫ് വളര്‍ന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സാറയുടെ മരണം. സാറയുടെ ഏറ്റവും വലിയ ആഗ്രഹം അമ്മയാകണമെന്നായിരുന്നെന്നും അതിനാല്‍ അവള്‍ സംതൃപ്തിയോടെയായിരിക്കും മരിച്ചതെന്നും സ്‌കോട്ട് പറഞ്ഞു.
പോര്‍ട്‌ലാന്‍ഡിലെ ഡോര്‍സെറ്റ് സ്വദേശികളായ ഇവര്‍ അവിടുത്തെ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് സാറ ബോധരഹിതയായി വീണത്. കുമ്പസാരത്തിന് തൊട്ടുമുമ്പുള്ള സ്വകാര്യ സംഭാഷണത്തില്‍ സാറ സംസാരിച്ചത് മൊത്തം ജോസഫിനെക്കുറിച്ചായിരുന്നെന്ന് പള്ളിയിലെ വികാരി സ്റ്റീഫന്‍ ജെഡ്ഡസ്. അതേസമയം ഏതാനും നാളുകളായി തീരെ സുഖമില്ലെന്നും അവര്‍ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല