1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

ഓണ്‍ലൈന്‍ വഴി ബീജ ദാതാക്കളെ തേടുന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അനുസരിച്ചുള്ള പുരുഷന്മാരെ കിട്ടാതെ വരുന്ന പെണ്‍കുട്ടികളാണ് ഓണ്‍ലൈന്‍ വഴി ബീജ ദാതാക്കളെ തേടുന്നത്. ബേബി ഡോണര്‍.കോം, കോ-പേരന്റ് സര്‍ച്ച്.കോം തുടങ്ങിയ ബീജാ ദാതാക്കളുടെ വെബ്‌സൈറ്റുകളില്‍ ചേരുന്ന ഇരുപതുകളുടെ തുടക്കത്തിലുള്ള പെ്ണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.

18ഉം 19ഉം വയസ്സ് പ്രായമുള്ള നിരവധി പെണ്‍കുട്ടികള്‍ ബന്ധങ്ങളില്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ഒറ്റയ്ക്ക് മാതാവാകുന്നതിന്റെ വെല്ലുവിളി ഏ്‌റ്റെടുക്കുകയാണെന്നുമാണ് പറയുന്നത്. ചില സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പെണ്‍കുട്ടികളില്‍ നാലില്‍ ഒരു ഭാഗം പേരും ഇരുപത്തിയഞ്ച് വയസ്സല്‍ താഴെയുള്ളവരാണ്. ദാതാക്കള്‍ക്ക് കൂടുതല്‍ അടുപ്പം തോന്നാന്‍ സ്വന്തം ഫോട്ടോകളാണ് മിക്ക പെണ്‍കുട്ടികളും ഉപയോഗിക്കുന്നത്.

തനിക്ക് മുന്‍കാമുകനിലുണ്ടായ കുഞ്ഞ് ഗര്‍ഭത്തില്‍ മരിച്ചുവെന്നും അതിനാല്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ തിനിക്ക് മറ്റൊരു കുഞ്ഞിനെ വേണമെന്നുമാണ് ഇരുപതുകാരിയായ ഒരു പെണ്‍കുട്ടി സൈറ്റില്‍ തന്റെ വിവരങ്ങള്‍ക്കൊപ്പം പറഞ്ഞിരിക്കുന്നത്. തനിക്ക് അമ്മയാകാനുള്ള പ്രായം ആയില്ലെങ്കിലും ഒരു കുഞ്ഞിനെ സ്‌നേഹിക്കാന്‍ സാധിക്കുമെന്നും വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും അതിനാല്‍ കാത്തിരിക്കേണ്ടതില്ലെന്നുമാണ് ഈ പെണ്‍കുട്ടി പറയുന്നത്.

കുഞ്ഞിനെ വേണമെന്ന ആവശ്യം പ്രണയത്തില്‍ അകപ്പെടുന്നതുമായോ നല്ല ഒരു പുരുഷനെ കണ്ടെത്തുന്നതുമായോ മാത്രം ബന്ധമുള്ള കാര്യമല്ലെന്നാണ് വാര്‍വിക്ക് സര്‍വകലാശാലയിലെ വുമന്‍ ആന്‍ഡ് ജന്‍ഡര്‍ പ്രൊഫസര്‍ ക്രിസ്റ്റിന ഹഗ്‌സ് പറയുന്നത്.

ബീജ ദാതാക്കളെ തേടുന്ന ഇരുപത്തഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള ഒന്നോ രണ്ടോ ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് ലൈസന്‍സുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നതെന്നും മറ്റുള്ളവര്‍ അനധികൃത സ്ഥാപനങ്ങളിലേക്കാണ് പോകുന്നതെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ജീവിതത്തിന് യാതൊരു ഉറപ്പും നല്‍കുന്നില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.