1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2012

ഡോക്ടര്‍മാര്‍ ആ അമ്മയോട് ചോദിച്ചു, ജീവന്‍ വേണോ അതോ കുഞ്ഞിനെ വേണോ. മറുപടി പറയാന്‍ ആ അമ്മക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. സ്വന്തം ജീവന്‍ പോയാലും വേണ്ടില്ല കുഞ്ഞിന്റെ ജീവന്‍ വേണം. ഡാനിയല്ലേ ജാക്‌സണ്‍ എന്ന 21കാരിയാണ് സ്വന്തം ജീവന്‍ അപകടത്തിലാണന്ന് അറിഞ്ഞിട്ടും കുഞ്ഞിന് വേണ്ടി അതൊക്കെ അവഗണിച്ചത്. ഡാനിയല്ലേ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശ്വാസംമുട്ടലിനേയും ചുമയേയും തുടര്‍ന്ന് ഡോക്ടറെ കാണുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഡാനിയല്ലേക്ക് ശ്വാസകോശാര്‍ബുദമാണന്ന് തെളിഞ്ഞു. ഇടത്തേ ശ്വാസകോശത്തില്‍ ഒരു ട്യൂമര്‍ വളരുന്നുണ്ട്. അത് എത്രയും വേഗം എടുത്തുമാറ്റണം. ഒന്നുകില്‍ കുഞ്ഞ് അല്ലെങ്കില്‍ സ്വന്തം ജീവന്‍ ഏതെങ്കിലും ഒന്ന് തീരുമാനിക്കാന്‍ ഡോക്ടര്‍മാര്‍ ഡാനിയല്ലേയോട് ആവശ്യപ്പെട്ടു. എന്തു സംഭവിച്ചാലും കുഞ്ഞിനെ നഷ്ടപ്പെടാന്‍ തനിക്കാകില്ലെന്നായിരുന്നു ഡാനിയല്ലേയുടെ മറുപടി.

ഒരു ടൈം ബോംബ് കൈയ്യില്‍ വച്ച് നടക്കുന്ന പ്രതീതി ആയിരുന്നു എനിക്ക്. പലപ്പോഴും പ്രസവത്തോടെ ഞാന്‍ മരിച്ച് പോകുന്നതായി ദുസ്വപ്‌നങ്ങള്‍ കണ്ടു. ഡാനിയല്ലേ ഓര്‍മ്മിക്കുന്നു. കുഞ്ഞിനെ നഷ്ടപ്പെടുത്തുന്ന കാര്യം എനിക്ക് ഓര്‍ക്കാനേ വയ്യായിരുന്നു. അഞ്ച് മാസം കൊണ്ട് ഞങ്ങള്‍ തമ്മില്‍ അത്രയേറെ ശക്തമായൊരു ബന്ധം രൂപപ്പെട്ടിരുന്നു. എന്നാല്‍ നാല് മാസം കൊണ്ട് ഡാനിയല്ലേയെ രക്ഷപെടുത്താന്‍ കഴിയാത്ത രീതിയിലേക്ക് ട്യൂമര്‍ വ്യാപിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ചുമയും ശ്വാസം മുട്ടലും കൂടികൂടി വന്നു. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു- ഡാനിയല്ലേ പറഞ്ഞു.

എന്നാല്‍ മോശമായതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ ജനുവരിയില്‍ ഡാനിയല്ലേ ആറ് പൗണ്ട് തൂക്കം വരുന്ന ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ജീവിതത്തിലേക്ക് വില്ലനായി വന്ന ട്യൂമറിനേയും നീക്കം ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം നോട്ടിംഗ്ഹാമിലെ വീട്ടില്‍ സുഖമായി കഴിയുന്നു. ഒരിക്കല്‍ പോലും ഒരു സിഗരറ്റ് വലിച്ചിട്ടില്ലാത്ത തനിക്ക് ശ്വാസകോശാര്‍ബുദം വന്നതില്‍ അത്ഭുതപ്പെടുകയാണ് ഡാനിയല്ലേ. എന്തായാലും ശരിയായ സമയത്ത് രോഗം കണ്ടെത്തുന്നത് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.