പാരീസ്: പര്‍ദ ധരിച്ച് വാഹനമോടിച്ച സ്ത്രീക്ക് 35 യൂറോ പിഴ. മുഖം പൂര്‍ണമായി മറയ്ക്കുന്ന പര്‍ദയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഡ്രൈവിംഗ് ആത്മവിശ്വാസത്തോടെയായിരുന്നില്ലെന്നും പോലിസ് വിലയിരുത്തി.
വിന്‍ഡ് സ്ക്രീനില്‍ ഐസുമായോ, സാന്‍ഡ്വിച്ച് കഴിച്ചുകൊണ്ടോ പുകവലിച്ചുകൊണ്ടോ വാഹനം ഓടിക്കുന്നതിനു തുല്യമാണ് പര്‍ദയിട്ട് ഓടിക്കുന്നതെന്നും പോലിസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സ് പര്‍ദ പൂര്‍ണമായി നിരോധിച്ചിരുന്നു. വിലക്ക് ലംഘിച്ച മുപ്പത്തിരണ്ടുകാരിക്ക് അടുത്തിടെ 15 ദിവസം സാമൂഹ്യസേവനത്തിനു ശിക്ഷയും വിധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല