1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2011

പുരുഷന്മാര്‍ എന്തൊക്കെ പറഞ്ഞാലും ഓര്‍മ ശക്തിയുടെ കാര്യത്തില്‍ സ്ത്രീകള്‍ തന്നെയത്രേ ഒന്നാമത്. ഇമോഷണല്‍ മെമ്മറി എന്ന ശാസ്ത്രീയ അടിത്തറയുടെ പിന്‍ബലത്തില്‍ അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ നിന്നും വ്യക്തമായത് പുരുഷന്മാരേക്കാള്‍ ഓര്‍മ ശക്തി സ്ത്രീകള്‍ക്കുണ്ടെന്നാണ്. നമ്മളെ വൈകാരികമായ് സ്പര്‍ശിക്കുന്ന, അത് സന്തോഷമോ സങ്കടമോ എന്തുമാകട്ടെ അത്തരം സംഭവങ്ങളെ ഓര്‍മയില്‍ സൂക്ഷിക്കുന്നതിനെയാണ് ഇമോഷണല്‍ മെമ്മറിയെന്നു പറയുന്നത്.

പരീക്ഷണം നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സദസിന് വൈകാരികമായ് അവരെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. പിന്നീട് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും അവരെ ഇതേ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ 75 ശതമാനം സ്ത്രീകളും അവര്‍ മുന്‍പ് കണ്ട ചിത്രങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ 60 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ ഓര്‍മയില്‍ നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ. അതായത് പുരുഷന്മാരേക്കാള്‍15 ശതമാനം ഓര്‍മ ശക്തി സ്ത്രീകള്‍ക്ക് കൂടുതലായുണ്ട് എന്നര്‍ത്ഥം.

ശാസ്ത്രജ്ഞര്‍ ഈ പഠനഫലത്തെ എങ്ങനെ വിശദീകരിക്കണമെന്ന് ഇതുവരെ വ്യക്തമാക്കിയില്ല. അതേസമയം വൈകാരികമായ് സ്പര്‍ശിക്കുന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് അവര്‍ സമ്മതിക്കുന്നുമുണ്ട്‌. ഗവേഷകര്‍ പറയുന്നത് വൈകാരികമായ സംഭവങ്ങളെ വിശകലനം ചെയ്യാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും സ്ത്രീകളുടെ തലച്ചോറിനുല്ല കഴിവ് പുരുഷന്മാരേക്കാള്‍ കൂടുതലാണ്, പ്രത്യേകിച്ച് വളരെ മോശമായ സംഭവങ്ങള്‍ സ്ത്രീകളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ടെന്ന് പഠനം നടത്തിയ ന്യൂ യോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ സൈകോളജി പ്രൊഫസര്‍ തുര്‍ഹാന്‍ കാന്ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.