ചെറുപ്പക്കാരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ പരിചയത്തിനായി പുതിയ ഒരു പദ്ധതിയുമായി തൊഴില്‍ മന്ത്രി ക്രിസ് ഗ്രേലിംഗ് മുന്നിട്ടിറങ്ങുന്നു. ഇതിനായി അറുപതോളം വിപണികളുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. തന്റെതായ കാരണങ്ങളാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നവര്‍ സഹായ ധനത്തിന് അര്‍ഹാരാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു വന്‍കിട കമ്പനികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇരുന്നൂറോളം ചെറുകിട കമ്പനികളും ഈ പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യം കാണിച്ചിട്ടുണ്ട്.
ഹെവേല്റ്റ് പക്കാര്‍ഡ്,എയര്‍ബസ്,സെന്റര്‍ പാര്‍ക്ക്സ് എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ പോകുന്ന വന്‍ കമ്പനികള്‍. ജോലിയില്ലാത്ത യുവാക്കള്‍ക്ക് ജോലി കൊടുക്കുക്ക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനികള്‍ മുന്നോട്ടു വന്നത്. ഈ പദ്ധതി പിഴ ഈടാക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ജോലിയില്ലാത്തവര്‍ക്കുള്ള സഹായധനം പിന്‍വലിക്കും
എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള പദ്ധതി നിലവില്‍ വനിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ജോലിയില്ലാത്ത മൂന്ന് മില്ല്യന്‍ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരും എന്നാണു എല്ലാവരുടെയും പ്രതീക്ഷ.
ടെസ്കോ,ഗ്രെഗ്സ്,പൌണ്ട്ലാന്‍ഡ് തുടങ്ങിയ കമ്പനികളും ഇതിനായി സര്‍ക്കാരിനൊപ്പം നില്‍ക്കും എന്നാണു അറിയുന്നത്. 34,000 ത്തിലെ 220 ഓളം രീതികളിലുള്ള സഹായധനങ്ങളാണ് പിന്‍വലിക്കുവാനായി പോകുന്നത്. ജോലി ലഭിച്ചു ആദ്യത്തെ എട്ടു ആഴ്ച വരെ ജോലി ചെയ്യാതെ ഉപേക്ഷിച്ചു പോരുന്നവര്‍ക്ക് പിന്നീട് സഹായധനം ഉണ്ടായിരിക്കുകയില്ല. കഴിവനുസരിച്ച് പിന്നീട് ഈ ജോലിക്കാരില്‍ നിന്നും മുഴുവന്‍ സമയ ജോലിക്കാരെ കമ്പനികള്‍ കണ്ടെത്തുമെന്നും തൊഴില്‍ മന്ത്രി ഉറപ്പു നല്‍കി. എന്തായാലും
ബ്രിട്ടണിന്റെ ഈ അവസ്ഥയില്‍ രാജ്യത്തെ സേവിച്ചു രക്ഷപ്പെടുത്താന്‍ യുവാക്കള്‍ക്കുള്ള ഒരവസരമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല