കൂടുതല്‍ നേരം ജോലി ചെയ്യുന്നത് വിഷാദരോഗത്തിലേക്കും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് ഗവേഷകര്‍. ദിവസവും ഏഴെട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവരെ വെച്ച് നോക്കുമ്പോള്‍ 11 അല്ലെങ്കില്‍ അതിലേറെ സമയം ജോലി ചെയ്യാന്‍ ചിലവഴിക്കുന്നവ്ര്‍ക്ക് വിഷാദരോഗിയാകാന്‍ സാധ്യത രണ്ടിരട്ടിയാണ് എന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിന്നിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്ക്യുപ്പേഷണല്‍ ഹെല്‍ത്തിലെ ഡോ: മരിയാന്ന വിര്‍ടാനന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്കരായ 2000 ബ്രിട്ടീഷുകാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഡോ: മരിയാന്ന പറയുന്നത് കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സമൂഹത്തിനും വ്യക്തിക്കും സാമ്പത്തികമായും മറ്റും നേട്ടം ഉണ്ടാക്കി കൊടുക്കും അതേസമയം മറുവശത്ത് ഇത് വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും എന്നാണു. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്ള നാട് ബ്രിട്ടന്‍ ആണ്. സാമ്പത്തിക പ്രതിസന്ധിയും മറ്റും ആളുകളെ കൂടുതല്‍ നേരം ജോലി ചെയ്തു കൂടുതല്‍ സമ്പാദിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തലത്തില്‍ ജോലി സമയം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മരിയാന്ന കൂട്ടിച്ചേര്‍ത്തു.
കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രിക് കണ്‍സല്‍ട്ടന്റ് ഡോ: പോള്‍ കീഡ്‌വെല്‍ പറയുന്നത് ഈ പഠനം കൂടുതല്‍ നേരം ജോലി ചെയ്യുന്നത് മാനസിക പ്രശ്ങ്ങള്‍ക്ക് കാരണമാകും എന്നതിനെ അടിവരയിടുന്നതാണ് എന്നാണു. കൂടുതല്‍ സമയം ജോലി ചെയ്യുന്നത് മൂലം പലര്‍ക്കും ജീവിതം ആസ്വദിക്കാന്‍ പറ്റുന്നില്ല, സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ചിലവഴിക്കാന്‍ സമയം ലഭിക്കുന്നുമില്ല ഇതെല്ലാം അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തൊഴിലില്ലായ്മയും ഇതേ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും എന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല