രാഷ്ട്രീയക്കാരെക്കുറിച്ച് നമുക്ക് ചില ധാരണങ്ങളൊക്കെയുണ്ട്. അവര്‍ വടിവൊത്ത വസ്ത്രം ധരിക്കുന്നവരും ആരെയും കൂസാതെ വര്‍ത്തമാനം പറയാന്‍ കഴിയുന്നവരും ആകണം. എപ്പോഴും ചിരിക്കുന്ന മുഖവും ചുറുചുറുക്കുമെല്ലാം ഒരാളെ ജനപ്രീയ രാഷ്ട്രീയക്കാരാക്കുന്നതില്‍ സഹായിക്കുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെയും നല്ല തിളങ്ങുന്ന രാഷ്ട്രീയക്കാരിയാകാമെന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതി അംഗെ.
ജ്യോതിയുടെ പൊക്കം കേവലം രണ്ടടി ആറിഞ്ചാണ്. മഹാരാഷ്ട്രയിലെ ഏറ്റവും തിളക്കമുള്ള രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് ജ്യോതി എന്ന് കേള്‍ക്കുമ്പോളാണ് കാര്യങ്ങളുടെ ഗൗരവം മനസിലാകുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കുവേണ്ടി ഇലക്ഷന്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്ന ജ്യോതി വന്‍ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാക്കന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആളാണ് ജ്യോതി. പതിനെട്ട് വയസ് മാത്രമുള്ള ജ്യോതിയുടെ പ്രസംഗം കേള്‍ക്കാനും ജ്യോതിയെ കാണാനുമായി ആയിരങ്ങളാണ് വരുന്നത്.
പതാക വീശി അണികളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുന്ന ജ്യോതി നവനിര്‍മ്മന്‍ സേനയ്ക്ക് നല്ല വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കന്മാര്‍. മുംബൈയിലെ കുടിയേറ്റം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രചരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പതിനെട്ട് വയസ്സ് തികഞ്ഞ ജ്യോതി ലോകത്തിലെ ഏറ്റവും ചെറിയ പെണ്‍കുട്ടിയെന്ന പേര് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല