കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ യുവാവിനെ തല്ലികൊന്നു. പള്ളിക്കാട്ട് പറമ്പില്‍ ഷഹീദ് ബാബയാണ് മരിച്ചത്. കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ വന്നുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മുന്‍പ് ഇക്കാര്യം പറഞ്ഞ് യുവാവിനെ ഇവര്‍ താക്കീത് ചെയ്തിരുന്നു. ഇനി കൊടിയത്തൂരില്‍ വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീണ്ടും ഇവിടെയെത്തിയ യുവാവിനെ ഇവര്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നു.
ഇവരുടെ മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ ആശുപത്രിയിലെത്തിയ്ക്കാമെന്ന് പറഞ്ഞ് ചിലര്‍ മുന്നോട്ടുവന്നെങ്കിലും യുവാവിനെ മര്‍ദ്ദിച്ചവര്‍ ഇതിന് അനുവദിച്ചില്ല. ഏറെ നേരം കഴിഞ്ഞാണ് യുവാവിനെ ആശുപത്രിയിലെത്തിയ്ക്കാന്‍ കഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്‍ റഹിമാന്‍ എന്ന ചെറിയാപ്പയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല