1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

ജാക്ക്പോട്ട് അടിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഭാഗ്യവാന്മാരുടെ ജീവിതം ഇനിയങ്ങോട്ട് ആഡംബരപൂര്‍ണമായിരിക്കും എന്നാണു മിക്കവാറും എല്ലാവരുടെയും വിചാരം. എന്നാല്‍ ലോട്ടറി അടിച്ചതായി മനസിലാക്കി തൊട്ടടുത്ത നിമിഷം നമ്മള്‍ എന്ത് ചെയ്യും. ആരോട് പറയും? ആ സമയത്തെ നമ്മുടെ മാനസികാവസ്ഥ എന്തായിരിക്കും? കഴിഞ്ഞ ചൊവ്വാഴ്ച ലോട്ടറി ജാക്ക്പോട്ട് ലഭിച്ച കേസിയും മാറ്റും എന്ത് ചെയ്തു എന്ന് നമ്മുക്ക് നോക്കാം.

ആദ്യത്തെ കാര്യങ്ങള്‍ ആദ്യം ചെയ്യുക

നമ്മള്‍ക്ക് ജാക്ക്പോട്ട് ലഭിച്ചതായി മനസിലാക്കിയാല്‍ യൂറോമില്ല്യണ്‍ ലോട്ടറി നടത്തുന്ന കാംലെറ്റ്‌ ഗ്രൂപ്പിനെ അറിയിക്കുക. അവരുടെ പ്രതിനിധി വന്നു കാര്യങ്ങള്‍ സ്ഥിതീകരിക്കും. അതിനു ശേഷം മാനേജ്മെന്റ് ഉള്‍പ്പെടുന്ന ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും അവരുടെ ഉപദേശകസമിതി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്യും. മികച്ച വിദഗ്ദരുടെ അഭാവത്തില്‍ പല പ്രശ്നങ്ങള്‍ക്കും സാധ്യത കാണുന്നുണ്ട്.

ഞെട്ടല്‍

കാര്യങ്ങളുമായും ചുറ്റുപാടുകളുമായും ഇടപഴകി പരിച്ചയപെടാന്‍ സമയം കൊടുത്തതിനു ശേഷം വീണ്ടും ഒരു കണ്ടുമുട്ടല്‍ കൂടി ഉപദേശക സമിതി നല്‍കും. വ്യക്തിപരമായും മറ്റു രീതികളും ഇത് ഞെട്ടല്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കേസിയും മാറ്റും ഇത് പോലുള്ള ഒരു ഞെട്ടലില്‍ നിന്നും മുക്തി നേടി വരുന്നതെ ഉള്ളൂ. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുവാന്‍ വന്നപ്പോള്‍ മാറ്റ് ഞെട്ടല്‍ കാരണം നിര്‍വികാരനായിരുന്നു. പലര്‍ക്കും ഈ ഞെട്ടലില്‍ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ കാര്യങ്ങളെ ലഘുവായി കാണാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

അജ്ഞാതനായിട്ടിരിക്കുന്നോ?

എല്ലാവരെയും എല്ലാം അറിയിക്കുവാനോ അതോ അജ്ഞാതനായി തുടരുവാനാണോ ആഗ്രഹം. ജാക്ക്പോട്ട് നേടിയ വാര്‍ത്ത തീ പോലെ പടരും എന്നതില്‍ സംശയം വേണ്ട. വാര്‍ത്ത വന്നു പത്ത് മിനിട്ടിനുള്ളില്‍ തന്നെ തന്റെ ബന്ധുക്കള്‍ എല്ലാവരും അറിഞ്ഞ കാര്യം മാറ്റ് ഓര്‍മ്മിക്കുന്നു. അജ്ഞാതനായി തുടര്‍ന്നാല്‍ പോലും ജീവിതത്തിലെ മാറ്റം അത് മിക്കവാറും പുറത്തു കൊണ്ട് വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.