സ്വന്തം ലേഖകന്‍: സര്‍ക്കാരിനേയും പ്രതിഷേധക്കാരേയും നോക്കികുത്തികളാക്കി ചൈനയില്‍ വീണ്ടും ‘യൂലിന്‍’ നായമാംസ മഹോത്സവം. സര്‍ക്കാര്‍ വിലക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ചൈനയിലെ യുലിനില്‍ ഇക്കൊല്ലവും നായമാംസ ഉത്സവം നടന്നു. 2016 ല്‍ പൊതുസ്ഥലത്ത് വച്ച് നായകളെ കൊല്ലുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നിരുന്നതിനാല്‍ ഇക്കൊല്ലം ഈ ഉത്സവം വിലക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ആയിരക്കണക്കിന് നായകളെ മാംസത്തിനായി ജീവനോടെ ചുടുകയും ചുടുവെള്ളത്തിലിട്ട് പുഴുങ്ങുകയും ചെയ്യുന്ന ഈ ഉത്സവം ഏറെക്കാലമായി വിവാദത്തിലാണ്. ജീവനോടെ പുഴുങ്ങുക അടക്കമുള്ള ക്രൂരമായ ആചാരമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശകര്‍ അന്താരാഷ്ട്ര തലത്തില്‍ ഉത്സവത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ഒരു സമയത്ത് രണ്ട് കോടി നായകള്‍ വരെ ഇവിടെ കൊല്ലപ്പെടാറുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു.
പ്രതിരോധത്തിന് വളരെ ഉപകരിക്കുന്നതാണ് പട്ടിയുടെ മാംസം എന്നാണ് ചൈനാക്കാരുടെ വിശ്വാസം. എന്നാല്‍ മനുഷ്യത്വത്തിന്റെ തരി പോലുമില്ലാതെ അതിക്രൂരമായാണ് യൂലിന്‍ നായ്മാംസ മഹോത്സവത്തില്‍ ഇവര്‍ പട്ടികളെ കൊല്ലുന്നതെന്ന് ആരോപിച്ച് നിരവധി പേര് വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
ചൈനയും തെക്കന്‍ കൊറിയയും അടക്കമുള്ള രാജ്യങ്ങളിലെ പഴയ പാരമ്പര്യമാണ് നായമാംസം കഴിക്കുക എന്നത്. ഓരോ വില്‍പ്പന കേന്ദ്രങ്ങളും പരമാവധി രണ്ടു നായക്കളെ വീതം മാത്രമാണ് പ്രദര്‍ശിപ്പിക്കാവു എന്ന ധാരണയിലാണ് ഉത്സവം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല