ജനല്‍ കര്‍ട്ടന്‍ മുതല്‍ കിടക്ക വരെ തിന്നുതീര്‍ക്കുന്ന കൊച്ചു സാക്ക് വേദനയാകുന്നു. ഓട്ടിസം ബാധിച്ച അഞ്ച് വയസ്സുകാരനായ സാക്ക് താഹിറാണ് കണ്ണില്‍ കാണുന്നതെല്ലാം എടുത്ത് കഴിക്കുന്നത്. സംസാരശേഷിയില്ലാത്ത സാക്കിന് ഭക്ഷണവും മറ്റ് സാധനങ്ങളും തമ്മിലുളള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണം. സ്വന്തം സ്‌കൂള്‍ ഷൂസ് മുതല്‍ ഭിത്തിയിലെ പ്ലാസ്്റ്റര്‍ വരെ സാക്ക് കഴിക്കുമെന്ന് മാതാവായ റേയ്ച്ചല്‍ പറയുന്നു.
കഴിഞ്ഞദിവസം പുതുതായി വാങ്ങിയ കര്‍ട്ടന്റെ ഭൂരിഭാഗവും സാക്ക് കഴിച്ചുതീര്‍ത്തു. സാക്ക് ഓരോ ദിവസവും കഴിക്കുന്ന സാധനങ്ങളുടെ ഫോട്ടോകള്‍ അടങ്ങുന്ന ആല്‍ബം റേച്ചല്‍ ഫേസ്ബുക്കില്‍ സൂക്ഷിക്കുന്നുണ്ട്.രാത്രിയില് നാല് മണിക്കൂറാണ് സാക്ക് ഉറങ്ങുന്നത്. പിന്നീടുളള സമയം മുഴുവന്‍ ബെഡ്‌റൂമില്‍ ശബ്ദമുണ്ടാക്കികൊണ്ട് ചുറ്റിത്തിരിയും. ഇതിനിടയില്‍ കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എടുത്ത് കഴിക്കുകയും ചെയ്യും. പേപ്പര്‍, തുണി, പ്ലാസ്റ്റര്‍, നൂല്, മണ്ണ്, പായല്‍, കല്ല്, തലമുടി ഇതൊക്കെയാണ് സാക്കിന്റെ ഭക്ഷണങ്ങള്‍. മൂന്ന് വയസ്സുളളപ്പോഴാണ് സാക്കിന് ഓട്ടിസം കണ്ടുപിടിക്കുന്നത്. എന്തും കഴിക്കുന്ന ശീലം നിര്‍ത്താന്‍ റേച്ചല്‍ ആവുന്നതും ശ്രമിച്ചെങ്കിലും നടന്നില്ല. വളരെ വേഗത്തില്‍ അവന്‍ ആവശ്യമുളള സാധനങ്ങള്‍ വായിലാക്കും- റേച്ചല്‍ പറയുന്നു.
സാക്കിന് സുരക്ഷിതമായ ഒരു ബെഡ്‌റൂം ഒരുക്കാനുളള ഫണ്ട് കണ്ടെത്താനുളള ശ്രമത്തിലാണ് റേച്ചല്‍. സാക്കിന് കഴിക്കാന്‍ സാധിക്കാത്ത തരത്തിലുളള സാധനങ്ങള്‍ കൊണ്ടായിരിക്കും മുഴുവന്‍ സാധനങ്ങളും നിര്‍മ്മിക്കുക. അതിനായി 15,000 പൗണ്ടെങ്കിലും കണ്ടെത്തേണ്ടതുണ്ട്്. അതിനായി നടത്തമത്സരങ്ങള്‍ സംഘടിപ്പിക്കുക, കാര്‍ ബൂട്ട് വില്‍ക്കുക തുടങ്ങിയ പരിപാടികളും റേച്ചല്‍ സംഘടിപ്പിക്കുന്നുണ്ട്. റേച്ചലിന് സാക്കിനെ കൂടാതെ ഇസബെല്ല എന്ന രണ്ട് വയസ്സുളള ഒരു മകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല