1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

സൂറിച്ച് :ജോലി കിട്ടുകയാണെങ്കില്‍ സൂറിച്ചില്‍ത്തന്നെ കിട്ടണം. കാരണം ജോലിചെയ്യുന്നവര്‍ക്ക് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രദേശം സൂറിച്ചാണ്. ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന ഒരു സര്‍വേ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഓസ്‌ലോയും, സൂറിച്ചും ജപ്പാനിലെ ടോക്കിയോയുമാണ് മനുഷ്യവാസത്തിന് ഏറ്റവും ചെലവേറിയ നഗരം. ഇന്ത്യന്‍ നഗരങ്ങളായ മുംബൈയും ഡല്‍ഹിയുമാണ് ഏറ്റവുംചെലവുകുറഞ്ഞ നഗരം. ഇവിടെ ജോലിചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം തന്നെ ഇതിനുകാരണം. ടോക്കിയോയും ഓസ്‌ലോയുമായി താരതമ്യപ്പെടുത്തിയാല്‍ വിഭവവിനിമയശേഷി ഏറ്റവുംകൂടതലുള്ള സമൂഹം സൂറിച്ചിലേതാണത്രെ. കാരണം അവര്‍ക്കുലഭിക്കുന്ന കനത്ത പ്രതിഫലം തന്നെ. ഉത്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെ 122 കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്. ലോകത്തിലെ 72 നഗരങ്ങളെയാണ് സ്വിറ്റ്‌സര്‍ലന്റിലെ ബാങ്കായാ യുബിഎസ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കെട്ടിടവാടകകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ മൂന്നുനഗരങ്ങള്‍ക്കുപുറമേ ന്യുയോര്‍ക്കും ഹോങ്കോംഗും ദുബൈയുംകൂടി പട്ടികയില്‍ സസ്ഥാനം പിടിക്കുമെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.

സൂറിച്ചില്‍ ഒരു തൊഴിലാളിക്കുലഭിക്കുന്ന മൊത്തം ശമ്പളത്തിന്റെ ആറുശതമാനം മാത്രമാണ് അതേ തൊഴിലിന് മുംബൈയിലും ഡല്‍ഹിയിലുമുള്ള തൊഴിലാളിക്ക് ലഭിക്കുന്നത്-സര്‍വേ നിരീക്ഷിക്കുന്നു. സൂറിച്ചിനുപിന്നില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം മറ്റൊരു സ്വിസ് നഗരമായ ജനീവയ്ക്കാണ്. കോപ്പന്‍ഹേഗനാണ് മൂന്നാംസ്ഥാനം. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ഓസ്‌ലോ പക്ഷെ തൊഴിലാളികളുടെ ശമ്പളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ നാലാംസ്ഥാനത്തേക്കു പോയി. സൂറിച്ചിലെ ഒരു തൊഴിലാശിക്ക് 22 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ഐഫോണ്‍ വാങ്ങാനുള്ള പണംലഭികക്കും. അതേസമയം മനിലയിലെ ഒരു തൊഴിലാളിക്ക് ഇതു സ്വന്തമാക്കണമെങ്കില്‍ ഇരുപതുഇരട്ടി അധികം ജോലി ചെയ്യേണ്ടിവരും-സര്‍വേ നിരീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.