TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2017

പുത്തന്‍കളം ജോസ് (കെറ്ററിംഗ്): വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗമായവര്‍ അത്യുന്നതന്റെ ആശിര്‍വാദം സ്വീകരിക്കാന്‍ ആരാധിച്ച് കുമ്പിടുമ്പോള്‍ സ്വര്‍ഗീയ മഹത്വത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത അനുഗ്രഹ പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ സെഹിയോന്‍ യുകെ സ്ഥാപക ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ നയിക്കും. ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുണമായ സ്‌തോത്ര ഗീതങ്ങള്‍ മാലാഖ വൃന്ദത്തോട് ചേര്‍ന്ന് ആലപിക്കുമ്പോള്‍ ദൈവമഹത്വത്തിന്റെ സമൃദ്ധി നുകര്‍ന്ന് സംതൃപ്തിയടയും.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാളിന് മുന്നോടിയായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം യാചിച്ച് ക്രിസ്തു വഴി പിതാവായ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ജപമാലയോടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ആരംഭിക്കും. സൂര്യനെ ഉടയാടയാക്കിയതും ചന്ദ്രനെ കാലിന് കീഴിലും പന്ത്രണ്ട് നക്ഷത്ര കിരീട ശോഭയാല്‍ ദൈവസന്നിധിയില്‍ വിരാജിക്കുന്ന പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രത്യേക നിയോഗത്തോടെ ജപമാലകള്‍ അര്‍പ്പിക്കുമ്പോള്‍ വിശ്വാസത്തിന്റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന്റെ സത്യത്തിന്റെ പ്രഘോഷണമായി തീരും.

ശിലാഹൃദയരെ പോലും മൃദുവാക്കുന്ന തീക്ഷണമായ വചന പ്രഘോഷണം സ്‌നേഹത്താല്‍ പരസ്പര ബദ്ധമായ ഹൃദയങ്ങള്‍ക്ക് ആശ്വാസവും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെ കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവും സാധ്യമാകും. ശരീരത്തിന്റെ അധമ വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന വിടുതല്‍ ശുശ്രൂഷ, ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്ന അനുരഞ്ജന കൂദാശ, ദൈവീക സ്‌നേഹത്തിന്റെ മകുടോദാഹരണവും ഏറ്റവും ശക്തവും തീവ്രവുമായ മധ്യസ്ഥ പ്രാര്‍ത്ഥനയായ ദിവ്യബലി ദൈവീക സ്‌നേഹത്തിന്റെ പ്രകടമായ അടയാളങ്ങള്‍ ദൃശ്യമാക്കും.

ലൗകീക സുഖലോലുപതയില്‍ ലോകത്തിന്റെ മായാലോകത്ത് വിശ്വാസരാഹിതയത്തിലേക്ക് വഴുതി വീഴാതെ നന്മയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പ്രത്യേക ശുശ്രൂഷകളുടെ ഫലമായി ദൈവവിളി ലഭിച്ച അനേകം യുവജനങ്ങള്‍ യുകെയില്‍ നിന്നും സാധ്യമായത് സെഹിയോന്‍ യുകെയുടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ പരിണിത ഫലമാണ്.

സഭാസ്‌നേഹത്തിലും ക്രിസ്തു വചനത്തിന്റെ സാക്ഷികളായി സത് കുടുംബ രൂപീകരണത്തിന് വഴിയൊരുക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അനേകായിരങ്ങള്‍ ഒന്ന് ചേര്‍ന്ന് മഹത്വപ്പെടുത്തുമ്പോള്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നു ഓരോ വ്യക്തികള്‍ക്കും വചനാഗ്‌നി സാധ്യമാകും. ശനിയാഴ്ച രാവിലെ എട്ടിന് ബര്‍മ്മിങ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. സോജി ഓലിക്കല്‍ നയിച്ച് വൈകുന്നേരം നാലിന് സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
THE BURNING BUSH യുവജന ധ്യാനം ഡബ്ലിനില്‍ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു
ഫാ.ഡേവിസ് പട്ടത്ത് അയര്‍ലണ്ടിലെത്തി, ‘നിത്യ ജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017′ ന് ലിമെറിക്കില്‍ ചൊവ്വാഴ്ച്ച തുടക്കമാകും
ഫാ.ഡേവിസ് പട്ടത്ത് അയര്‍ലണ്ടിലെത്തി, ‘നിത്യ ജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017′ ന് ലിമെറിക്കില്‍ ചൊവ്വാഴ്ച്ച തുടക്കമാകും
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണില്‍
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണില്‍
അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച
അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23 ന് യോര്‍ക്കില്‍ തുടക്കമാകും
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23 ന് യോര്‍ക്കില്‍ തുടക്കമാകും
ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 18, 19, 20 തീയതികളില്‍
ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 18, 19, 20 തീയതികളില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26ന് ടോട്ടന്‍ഹാമില്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ ഓഗസ്റ്റ് 18 മുതല്‍
ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ ഓഗസ്റ്റ് 18 മുതല്‍
More Stories..