1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2024

സുബിൻ മാത്യൂസ് (പി.ആർ .ഓ): സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570,
സിബി ജോണി അടപ്പൂർ: 0871418392
ബിനോയി കാച്ചപ്പിള്ളി: 0874130749.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.