ബിനു ജോർജ് (ബിർമിംഗ്ഹാം): ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ. മണ്ണിൽ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വർഗീയ ഗണങ്ങളോടൊപ്പം അവർ ചേർന്നു പാടി. കണ്ണിനും കാതിനും കുളിർമ്മയായി ‘ജോയ് ടു ദി വേൾഡ്- 5’ കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 10 ശനിയാഴ്ച്ച ബിർമിംഗ്ഹാം ബാർട്ലി …
ബിജു കുളങ്ങര (സോമർസെറ്റ്): ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. ടോണ്ടൻ, യോവിൽ, എക്സീറ്റർ എന്നിവിടങ്ങളിലുൾപ്പടെ വിവിധ പ്രദേശങ്ങളിലുള്ള കോൺഗ്രിഗേഷനിലെ അംഗങ്ങളുടെ വീടുകളിലാണ് കരോൾ സർവീസ് നടത്തിയത്. രണ്ട് ദിവസങ്ങളിലായി കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് നടന്ന സർവീസിന് കോൺഗ്രിഗേഷൻ വികാരി …
ബിനു ജോർജ് (ബിർമിംഗ്ഹാം): യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ അഞ്ചാം സീസൺ ഡിസംബർ 10 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, അനുഗ്രഹീത ഗായകൻ …
കെന്റ് ഹിന്ദു സമാജം തുടർച്ചയായ പത്താം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്. കെന്റ് അയ്യപ്പക്ഷേത്രത്തിലാണ് ശ്രീ അയ്യപ്പ …
ബിജു കുളങ്ങര (നോർവിച്ച്): ക്രിസ്തു യേശുവിന് വേണ്ടി രക്തസാക്ഷി മരണം പ്രാപിച്ച ശിശുക്കളിൽ പ്രമുഖനായ വി. കുറിയാക്കോസ് സഹദായുടെ നാമധേയത്തിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രസനത്തിലെ യുകെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ കുർബാന ആരംഭിച്ചു. കഴിഞ്ഞ ദിവസം ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു …
കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2022 നവംബര്‍ 17-)o തിയതി വ്യാഴാഴ്ച മുതൽ 2023 ജനുവരി 14 ശനിയാഴ്ച വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ജില്ലിങ്ങമിൽ ഉള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന കലിയുഗവരദനായ ശ്രീ അയ്യപ്പ സ്വാമിയെ കണ്ടു …
ബിജു കുളങ്ങര (നോർവിച്ച്): ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിൽ പുതുതായി ആരംഭിക്കുന്ന യുകെ യിലെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഉദ്ഘാടനം നവംബർ 19 ന് നടക്കും. കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബ്ബാന അന്നേ ദിവസം രാവിലെ 11:30ന് ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ …
ബിജു കുളങ്ങര (ലണ്ടൻ): യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളും എക്യുമിനിക്കൽ സമ്മേളനവും നടത്തി. ഇടവകയുടെ മുൻ വികാരിയും യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ അധിപനുമായ എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്തയെ ലണ്ടനിലെ വിവിധ സഹോദരി സഭകൾ ആദരിച്ചു. ഇടവക വികാരി റവ. ഫാ. നിതിൻ പ്രസാദ് …
ബിജു കുളങ്ങര (സ്വിണ്ടൺ): മലങ്കര ഓർത്തഡോക്സ് സഭയുടെ(ഇന്ത്യൻ ഓർത്തഡോക്സ്) പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ ഇംഗ്ലണ്ടിലെ സ്വിണ്ടനിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ കോൺഗ്രിഗേഷൻ ആരംഭിച്ചു. ഓർത്തഡോക്സ് സഭയുടെ ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വിണ്ടനിൽ നാനാജാതി മതസ്ഥർക്കും വിശ്വസികൾക്കും ഏറെ അനുഗ്രഹപ്രദമായിരിക്കും ഈ പുതിയ ദേവാലയം. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് …
ബിജു കുളങ്ങര (ലണ്ടൻ): ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ 6 ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ …