കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2022 നവംബര്‍ 17-)o തിയതി വ്യാഴാഴ്ച മുതൽ 2023 ജനുവരി 14 ശനിയാഴ്ച വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ജില്ലിങ്ങമിൽ ഉള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന കലിയുഗവരദനായ ശ്രീ അയ്യപ്പ സ്വാമിയെ കണ്ടു …
ബിജു കുളങ്ങര (നോർവിച്ച്): ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിൽ പുതുതായി ആരംഭിക്കുന്ന യുകെ യിലെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഉദ്ഘാടനം നവംബർ 19 ന് നടക്കും. കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബ്ബാന അന്നേ ദിവസം രാവിലെ 11:30ന് ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ …
ബിജു കുളങ്ങര (ലണ്ടൻ): യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളും എക്യുമിനിക്കൽ സമ്മേളനവും നടത്തി. ഇടവകയുടെ മുൻ വികാരിയും യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ അധിപനുമായ എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്തയെ ലണ്ടനിലെ വിവിധ സഹോദരി സഭകൾ ആദരിച്ചു. ഇടവക വികാരി റവ. ഫാ. നിതിൻ പ്രസാദ് …
ബിജു കുളങ്ങര (സ്വിണ്ടൺ): മലങ്കര ഓർത്തഡോക്സ് സഭയുടെ(ഇന്ത്യൻ ഓർത്തഡോക്സ്) പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ ഇംഗ്ലണ്ടിലെ സ്വിണ്ടനിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ കോൺഗ്രിഗേഷൻ ആരംഭിച്ചു. ഓർത്തഡോക്സ് സഭയുടെ ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വിണ്ടനിൽ നാനാജാതി മതസ്ഥർക്കും വിശ്വസികൾക്കും ഏറെ അനുഗ്രഹപ്രദമായിരിക്കും ഈ പുതിയ ദേവാലയം. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് …
ബിജു കുളങ്ങര (ലണ്ടൻ): ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ 6 ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ …
ബിജു കുളങ്ങര (സോമർസെറ്റ്): യു കെ സോമർസെറ്റ് ടോണ്ടൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ നവംബർ 5, ശനിയാഴ്ച പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനമായി ആചരിക്കും. ഇടവക വികാരി ഫാ: ഗീവർഗീസ് ജേക്കബ് തരകന്റെ കർമികത്വത്തിൽ രാവിലെ 10 ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ …
ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ അഞ്ചാം സീസൺ 2022 ഡിസംബർ 10 ശനിയാഴ്ച ബിർമിങ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് …
സോമർസെറ്റ്: യുകെ സോമർസെറ്റ് ടോണ്ടനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബാന യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ നടന്നു. നൂറിൽപ്പരം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടോണ്ടനിലെ സെന്റ് മൈക്കിൾസ് ചർച്ചിൽ വച്ചു വിശുദ്ധ കുർബാന …
സാജൻ ചാക്കോ: മാഞ്ചെസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു …
എയ്‌ൽസ്‌ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൌണ്ട് കാർമ്മൽ സീറോ മലബാർ മിഷൻ ആണ് …