1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2022

ബിജു കുളങ്ങര (സ്വിണ്ടൺ): മലങ്കര ഓർത്തഡോക്സ് സഭയുടെ(ഇന്ത്യൻ ഓർത്തഡോക്സ്) പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ ഇംഗ്ലണ്ടിലെ സ്വിണ്ടനിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ കോൺഗ്രിഗേഷൻ ആരംഭിച്ചു. ഓർത്തഡോക്സ്‌ സഭയുടെ ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വിണ്ടനിൽ നാനാജാതി മതസ്ഥർക്കും വിശ്വസികൾക്കും ഏറെ അനുഗ്രഹപ്രദമായിരിക്കും ഈ പുതിയ ദേവാലയം. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്നാണ് ദേവാലയത്തിന്റെ പേര്.

യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ അധിപനായിരുന്ന ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത, നിയുക്ത ഭദ്രാസന അധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത എന്നിവരുടെ അനുഗ്രഹത്തോടെ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി ഫാ. ജോൺ വർഗീസ് മണ്ണഞ്ചേരിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. നൂറിൽപ്പരം വിശ്വാസികൾ പങ്കെടുത്തു. ഫാ. എബി ഫിലിപ്പ് ആണ് ഇടവക വികാരി.

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ. എബി ഫിലിപ്പ്(വികാരി)
+447405178770

ഡോ. അനിൽ ഐപ്പ്(ട്രസ്റ്റി)
+447708 989891

എബി ഐസക്ക്(സെക്രട്ടറി)
+447500953310

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.