1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

Appachan Kannanchira (എന്‍ഫീല്‍ഡ്): ലണ്ടന്‍ സീറോ മലബാര്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ എന്‍ഫീല്‍ഡില്‍ ജപമാല സമര്‍പ്പണവും, വിശുദ്ധ ബലിയും, ആരാധനയും മാര്‍ച്ച് 2 നു ശനിയാഴ്ച നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങളുടെ സമാപനമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏന്തിക്കൊണ്ട് കത്തിച്ച മെഴുതിരിയുമായി ലുത്തീനിയ ആലപിച്ചു കൊണ്ടുള്ള ജപമാല റാലിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

എന്‍ഫീല്‍ഡിലെ ഔര്‍ ലേഡി ഓഫ് വാല്‍സിങ്ങാം ദേവാലയത്തില്‍ വെച്ചാണ് കുര്‍ബ്ബാനയും പ്രത്യേക മരിയന്‍ ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്. തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ജോസ് അന്ത്യാംകുളം നേതൃത്വം വഹിക്കും.

മാര്‍ച്ച് 2 നു ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. എല്ലാ മാസാദ്യ ശനിയാഴ്ചകളിലാണ് എന്‍ഫീല്‍ഡ് പള്ളിയില്‍ വെച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ വിശുദ്ധബലിയിലും ദിവ്യകാരുണ്യ സമക്ഷവും വ്യക്തിപരമായും, കുടുംബപരമായും ഉള്ള ആവശ്യകതകള്‍ സമര്‍പ്പിക്കുന്നതിനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി ജോസച്ചനും, കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady Of Walsingham Church, Holtswhites Hill, EN2 8HG, Enfield

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.