1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2019

Alex Varghese (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ കേന്ദ്രമാക്കിയുള്ള മിഷന്റെ ആഭിമുഖ്യത്തിലുള്ള ഐല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനവും ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളും നാളെ ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യ ശില്പിയും സഭയുടെ പ്രഥമ തലവനുമായ ദൈവദാസന്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓര്‍മപ്പെരുന്നാളാണ് ജൂലൈ 15 ന് സഭ ആചരിക്കുന്നത്. ഇതോടനുബന്ധിച്ചാണ് 

ഐല്‍സ്‌ഫോര്‍ഡില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഓര്‍മയാചരണത്തോടനുബന്ധിച്ചുള്ള പദയാത്ര ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കംമൂട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മലങ്കര കത്താേലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

The Friars Pilgrim Cetnre,
Aylesford,
Kent,
ME20 7BY.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.