1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

Appachan Kannanchira (ലണ്ടന്‍) ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍  ടെന്‍ഹാം ദേവാലയത്തില്‍ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മാര്‍ച്ച് 16 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7:30 നു ആരംഭിക്കുന്ന രാത്രി ആരാധനയില്‍ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

‘അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു’ (സങ്കീ 119:148).

പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നോമ്പുകാല യാത്രയില്‍ മാനസ്സികവും, ആല്മീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ ആഴപ്പെടുവാന്‍ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തില്‍ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069, ഷാജി വാട്ട്‌ഫോര്‍ഡ്
07737702264

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.