TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

ലോക രക്ഷക്കായി യേശുനാഥന്‍ ത്യാഗ ബലിയായി സമര്‍പ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സൌത്ത്ഏന്‍ഡ് ഓണ്‍ സീയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. വലിയആഴ്ചയിലെ ചൊവ്വാഴ്ച നടന്ന ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ ശ നത്തോടെ വിശുദ്ധ വാരചാരണത്തിന്ന്തു ടക്കമായി .പ്രവര്‍ത്തി ദിനമായിട്ട് കൂടി ഇടവക അംഗങ്ങളുടെ സജീവ സാന്നിധ്യം അജപാലന സന്ദര്‍ശനത്തെ സജീവമാക്കി .

യേശു നാഥന്‍ വിനീത ദാസന്റെ മനോഭാവത്തില്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി മുത്തുകയും, തുടര്‍ന്ന് അവരോടോപ്പം അന്ത്യത്താഴം കഴിക്കുകയും, തന്റെ ശരീരവും,രക്തവും വിഭജിച്ചു നല്‍കി വിശുദ്ധ ബലി സ്ഥാപിക്കുകയും ചെയ്തതിന്റെ മഹത്തായ അനുസ്മരണവും പെസഹാ വ്യാഴാഴ്ച ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.വിവിധ കുടുംബങ്ങളില്‍ നിന്നും തയ്യാറാക്കി ദേവാലയത്തില്‍ കൊണ്ടുവന്ന അപ്പവും, പാലും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആശീര്‍വദിച്ചു വിതരണം ചെയ്തു.

ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പീഡാനുഭവ വായന,കുരിശിന്റെ വഴി,വിലാപ യാത്ര തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ക്രൂശിത രൂപം മുത്തലും,കൈപ്പു നീര്‍ പാനവും നടന്നു. സമാപനമായി നേര്‍ച്ച കഞ്ഞിയും പയറും വിതരണം ചെയ്യുകയുമുണ്ടായി.

വിശ്വാസവും, പ്രതീക്ഷയും,പ്രത്യാശയും പകര്‍ന്നു നല്‍കിയ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന, ഉയര്‍പ്പു തിരുന്നാളിന്റെ സന്ദേശം, ഈസ്റ്റര്‍ അനുബന്ധ ശുശ്രുഷകള്‍ ,ജ്ഞാനസ്‌നാന വ്രത നവീകരണം,വെള്ളം വെഞ്ചരിക്കല്‍,ഉത്ഥാനം ചെയ്ത യേശുവിനെ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണം നടത്തി.വിശുദ്ധ വാരചാരണത്തിന് ഫാ.ജോസ് അന്തിയാംകുളം,ഫാ.തോമസ് പള്ളത്ത്ഫാ.സെബാസ്റ്റ്യന്‍ കല്ലത് എന്നിവര്‍ കാര്‍മികത വഹിച്ചു.ട്രസ്റ്റിമാരായ അജിത് അച്ചാണ്ടില്‍ .ബേബി ജേക്കബ്,സുബി ജെയ്‌സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഫാ. സോജി ഓലിയ്ക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ
ഫാ. സോജി ഓലിയ്ക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍ നാളെ
ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍ നാളെ
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ഇന്ന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം ; ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ഇന്ന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം ; ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍
ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറ്റം; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; ഫാ.വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയുള്ള ഗാനമേള ജൂണ്‍ 30 ന് ഫോറം സെന്ററില്‍

ഇനി വെറും 3 ദിനങ്ങള്‍ മാത്രം; മെയ് 5 ശനിയാഴ്ച രാവിലെ 9.30ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസ് സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍

ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച
ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച
യുകെയിലെ ‘പുതുപ്പള്ളി’യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 (വെള്ളി, ശനി)
യുകെയിലെ ‘പുതുപ്പള്ളി’യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 (വെള്ളി, ശനി)
റവ. ഡോ. പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുര്‍ബ്ബാന’ ലണ്ടന്‍ റീജണല്‍ ക്ലാസ്സ് സ്റ്റീവനേജില്‍ ചൊവ്വാഴ്ച
റവ. ഡോ. പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുര്‍ബ്ബാന’ ലണ്ടന്‍ റീജണല്‍ ക്ലാസ്സ് സ്റ്റീവനേജില്‍ ചൊവ്വാഴ്ച
More Stories..