1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2020

ഗാൽവേ: നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്. ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങൾ പുറപ്പെടുവിക്കുന്ന യുവജന കൂട്ടായ്മ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM).

ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 7 30ന്
റവ.ഫാ.ബിനോജ് മുളവരിക്കലിന്റെ (Director, SMYM Europe) അധ്യക്ഷതയിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് (Apostolic visitator)ഉദ്ഘാടനം നിർവഹിക്കുന്ന യുവജന സംഗമത്തിൽ ഫാദർ ക്ലമന്റ് പടത്തിൽപറമ്പിൽ,ഫാദർ രാജേഷ് മേച്ചിറക്കത്ത്,ഫാദർ ജെയ്സൺ കുത്തനാപ്പള്ളി ൽ ആശംസ സന്ദേശങ്ങൾ നൽക്കുന്നു.

പ്രാർത്ഥനയോടെ ഗാനാലാപനങ്ങളോടെ സൗഹൃദങ്ങളിലൂടെ യുവസ്പന്ദനങ്ങൾ ദൈവസന്നിധിയിലേക്ക് ഉയർത്തുന്ന ഈ വേദിയിൽ നമുക്ക് ദൈവം ഒരുക്കിയ അവസരങ്ങളും ജീവിത അനുഭവങ്ങളും ഭാവി സാധ്യതകളും പങ്കു വയ്ക്കാം. നാം ഒറ്റക്കല്ല യേശുവിനോടൊപ്പം ഒരുമിച്ചാണ് യാത്ര ചെയ്യുക

“തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്‌; നിന്റെ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല.”

സുഭാഷിതങ്ങള്‍ 23 : 18

സീറോ മലബാർ യൂത്ത് മൂവ്മെൻറ് ഉദ്ഘാടന വേളയിലേക്ക് എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.. സ്നേഹത്തോടെ

ഫാദർ ജോസഫ് ഭരണികുളങ്ങര
ചാപ്ലിൻ
ഗാൽവേ സിറോ മലബാർ കാത്തലിക് ചർച്ച്

teleconferencing online video meet by. (Zoom) please join the meeting by your name Meeting ID & passward will upload in Watts youth group. കൂടുതൽ വിവരങ്ങൾക്ക്: 089 45 88 434 / 089 97 415 68
Email: catholicmalayalees@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.