1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

പ്രത്യേക ലേഖകന്‍

യു കെയിലെ വിവിധ തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുകയും വായനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വിവിധ ടെലി മാര്‍ക്കെറ്റിംഗ് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഒരു മലയാള ഓണ്‍ലൈന്‍ ബ്ലോഗ്‌
പുതിയ തട്ടിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നു.നോര്‍ത്ത്‌ ഇംഗ്ലണ്ടിലെ ഒരു NVQ വിദ്യാര്‍ഥിയെ സഹായിക്കാനെന്ന പേരിലാണ് ഈ ബ്ലോഗ്‌ തട്ടിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്.യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ മുന്‍കൈയെടുത്ത് ഈ കുട്ടിയെ സഹായിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുമ്പോഴാണ് സ്വന്തം നിലയില്‍ ബാങ്ക് അക്കൗണ്ട്‌ തുറന്ന് തട്ടിപ്പ് നടത്താന്‍ ഈ ബ്ലോഗ്‌ ശ്രമിക്കുന്നത്.

കോട്ടയം ജില്ലയിലെ ഒരു റബര്‍ വെട്ടുകാരന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ ബ്ലോഗ്‌ മുന്‍പും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്.കോട്ടയം ജില്ലയിലെ ബെത്സെയ്ദ എന്ന ചാരിറ്റിക്ക് വേണ്ടി യു കെയിലെ പണപ്പിരിവ് നടത്തിയപ്പോള്‍ ചാരിറ്റിയുടെ ബാങ്ക് അക്കൌണ്ടിന് പകരം ഈ ബ്ലോഗിന്‍റെ എഡിറ്ററുടെ സ്വകാര്യ ബാങ്ക് അക്കൌണ്ട് നല്‍കിയാണ് പണം തട്ടിയെടുത്തത്.ഇതേത്തുടര്‍ന്ന് ചാരിറ്റിയുടെ ചുമതലയുള്ള വൈദികനും അദ്ദേഹം പ്രതിനിധീകരിച്ച സഭയുടെ ബിഷപ്പും ഈ വിവാദ ബ്ലോഗിന്‍റെ എഡിറ്റര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്‌ വന്നിരുന്നു.

അടുത്തകാലത്ത്‌ യു കെ മലയാളികള്‍ അടക്കമുള്ളവരെ കോടിക്കണക്കിന് രൂപ തട്ടിക്കുകയും കേരള പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കുകയും ചെയ്ത വ്യാജ വ്യവസായിയുമായി അടുത്ത ബന്ധം
പുലര്‍ത്തുന്നയാളാണ് ഈ ബ്ലോഗിന്‍റെ എഡിറ്റര്‍. .ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധവും വന്‍ സാമ്പത്തിക ഇടപാടുകളും കേരളത്തിലെ മാധ്യമങ്ങള്‍ അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അങ്ങനെ വിവാദങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ബ്ലോഗാണ് ഇപ്പോള്‍ ചാരിറ്റിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്.വര്‍ഷങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും നിശ്ചിത തുകയുടെ വരവുചിലവ് കണക്കുകളും സമര്‍പ്പിച്ചാല്‍ മാത്രമേ ചാരിറ്റി രെജിസ്ട്രെഷന്‍ ലഭിക്കുകയുള്ളൂ.സങ്കീര്‍ണ്ണമായ ഭരണഘടന അടക്കമുള്ള ഒട്ടേറെ സാങ്കേതികതകള്‍ നിറഞ്ഞതാണ് യു കെയിലെ ചാരിറ്റി രെജിസ്ട്രേഷന്‍ .ഇക്കാരണത്താല്‍ യുക്മ അടക്കമുള്ള യു കെയിലെ പല മലയാളി സംഘടനകള്‍ക്കും ചാരിറ്റി രെജിസ്ട്രേഷന്‍ ലഭിച്ചിട്ടില്ല. അങ്ങിനെയിരിക്കെയാണ് ഒറ്റ രാത്രികൊണ്ട് ചാരിറ്റി രെജിസ്ട്രേഷന്‍ കിട്ടിയെന്നും പറഞ്ഞ് ഒരു ബാങ്ക് അക്കൌണ്ട് തുറന്ന് മലയാളികളെ കബളിപ്പിക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ആയതിനാല്‍ മേല്‍പ്പറഞ്ഞ ബ്ലോഗിന്‍റെ തട്ടിപ്പ് വാര്‍ത്തയിലെ കള്ളക്കളി മനസിലാക്കി വായനക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.ആന്‍സൈഡിലെ ആഷ്ബി ജോണിനെ സഹായിക്കാന്‍ ആഷ്ബിയുടെ സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതായിരിക്കും ഉചിതം :

Account Name ASHBY JOHN, SORT CODE; 77-26-13, AC/NO. 32309968, Bank Lloyds TSB

ഇത് സംബന്ധിച്ച് ഇന്നലെ യുക്മ പുറത്തിറക്കിയ അഭ്യര്‍ത്ഥന ചുവടെ കൊടുക്കുന്നു.

ആഷ്ബിക്ക് വേണ്ടി യുക്മയുടെ അഭ്യര്‍ത്ഥന

ബാല സജീവ്‌ കുമാര്‍ യുക്മ സെക്രട്ടറി

അതി കഠിനമായ വൃക്ക സംബന്ധമായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന ആഷ്ബി ജോണ്‍ എന്ന യുവതിയെ സഹായിക്കണം എന്ന ആവശ്യവുമായി യുക്മ സുമനസ്സുകളായ എല്ലാ മലയാളികളുടെയും തേടുന്നു. 30 വയസ്സുള്ള ആഷ്ബി ജോണ്‍ ലങ്കാഷെയര്‍ കൌണ്ടിയില്‍ ലങ്കാസ്ടര്‍ സിറ്റിയില്‍ നിന്നും 18 മൈല്‍ അകലെ ആന്‍സൈഡില്‍ ഉള്ള വെസ്റ്റ് മോര്‍ലാന്‍ഡ്‌ കോര്‍ട്ട് നേഴ്സിംഗ് ഹോമില്‍ ആണ് ജോലി ചെയ്യുന്നത്. NVQ-4 ചെയ്യുന്നതിന് സ്റ്റുഡന്റ് വിസയില്‍ കഴിഞ്ഞ വര്ഷം എത്തിയ ഈ യുവതി മാനന്തവാടി മുണ്ടക്കല്‍ ജോണിന്റെ മകളാണ്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തികച്ചും അവിചാരിതമായി രക്ത പരിശോധനക്ക് വിധേയ ആയപ്പോഴാണ് ആഷ്ബി യുടെ വൃക്കകളുടെ പ്രവര്‍ത്തനം ഏകദേശം പൂര്‍ണ്ണമായി നിലച്ച വിവരം അറിയുന്നത്. ഒരു വശത്തെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലക്കുകായും മറു വശത്തെ വൃക്കയുടെ പ്രവര്‍ത്തനം 13% മാത്രമായി കുറയുകയും ചെയ്തു തികച്ചും അപകടകരമായ അവസ്ഥയില്‍ ആണ് ആഷ്ബി. ഇതിനു ചികിത്സ ആയി വൃക്ക മാറ്റിവക്കല്‍ മാത്രമാണ് ഏക പോംവഴി എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുതിയ ഒരു വൃക്ക ലഭിച്ചു മാറ്റിവക്കല്‍ ശസ്ത്രക്രിയ ചെയ്തു രോഗ വിമുക്തി നേടുന്നത് വരെ തുടരെ ഡയാലിസിസ് ചെയ്തു ജീവന്‍ പിടിച്ചു നിര്‍ത്തുക ആണ് ചെയ്യാന്‍ കഴിയുന്നത്‌. ആരുടെയെങ്കിലും സഹായമില്ലാതെ യു കെയില്‍ തുടരുന്നതിനും ചികിത്സ ചെയ്യുന്നതിനും ഉള്ള സാഹചര്യം ഇല്ല.

ഇവിടെ തുടര്‍ന്നാല്‍ തന്നെ എത്ര കാലത്തിനു ശേഷം ആയിരിക്കും ഒരു വൃക്ക ലഭിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല എന്നും എന്‍ എച് എസ് വൃത്തങ്ങള്‍ അറിയിച്ചു. ഭര്‍ത്താവോ കുടുംബ അംഗങ്ങളോ ഇവിടെ ഇല്ലാത്തത് കൊണ്ടു ആഷ്ബിയും ഒരു തുണയും ഇല്ലാത്ത ധര്‍മ്മസങ്കടത്തില്‍ ആണ്. നാട്ടില്‍ എത്തി വൃക്ക വാങ്ങി മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ 30-40 ലക്ഷം രൂപ ചെലവ് വരും. ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഉള്ള ആശ്ബിക്ക് യു കെ യില്‍ തുണയായി ഉള്ളത് വെസ്റ്റ് മോര്‍ലാന്‍ഡ്‌ കോര്‍ട്ട് നേഴ്സിംഗ് ഹോമില്‍ തന്നെ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി ചീരംപറമ്പില്‍ അജേഷ്കുമാരും കുടുംബവുമാണ്. നാട്ടില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നു കൂടെ നിര്‍ത്തി ചികിത്സ തുടരാം എന്ന് തന്നെ നിശ്ചയിച്ചാലും എത്രകാലം വേണ്ടി വരും എന്ന് നിശ്ചയമില്ല. മാത്രമല്ല ആശ്ബിക്ക് ജോലി ചെയ്യാന്‍ വയ്യാത്തത് കൊണ്ടു ജീവിത ചിലവും മറ്റു കാര്യങ്ങളും പ്രശ്നമാകുകയും ചെയ്യും. അതുകൊണ്ടു യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ ആകുമ്പോള്‍ നാട്ടില്‍ പോയി വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ ചെയ്യണം എന്നാണു ആശ്ബി യുടെ ആഗ്രഹം.

ജീവന്റെയും മരണത്തിന്റെയും വക്കില്‍ നില്‍ക്കുന്ന ഈ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ യു കെയിലെ മലയാളി സമൂഹത്തിനു കഴിയും. സുമനസ്സുകള്‍ ആയ എല്ലാവരും തങ്ങളുടെ ചെറിയ സംഭാവനകള്‍ കൊടുത്തു ഈ സഹോദരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്ന് യുക്മ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ആശ്ബി യുടെ ബാങ്ക് അക്കൌണ്ട് നമ്പരും സോര്‍ട്ട് കോഡും താഴെ കൊടുക്കുന്നു. നിങ്ങളുടെ ചെറിയ സഹായങ്ങള്‍ നല്‍കി ഈ ജീവന്‍ നമുക്ക് യു കെ മലയാളികള്‍ക്ക് നേടണം എന്ന് യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സ്‌ അഭ്യര്‍ത്ഥിക്കുന്നു.

Account Name ASHBY JOHN, SORT CODE; 77-26-13, AC/NO. 32309968, Bank Lloyds TSB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.