1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2020

സ്വന്തം ലേഖകൻ: കോ​വി​ഡ്​ മൂ​ലം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്കു​ക​ളി​ൽ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ടു​ത്ത​യാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. ഏ​തൊ​ക്കെ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ അ​നു​വ​ദി​ക്കാ​മെ​ന്നും ആ​രെ​യൊ​ക്കെ ത​ട​യ​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ചും യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ തീ​രു​മാ​നി​ക്കും. അ​നു​ദി​നം കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യുഎസ്,, ഇന്ത്യ, ബ്രസീൽ പൗ​ര​ൻ​മാ​ർ​ക്ക് വി​ല​ക്ക്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. അ​തേ​സ​മ​യം, ഇൗ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള യൂ​റോ​പ്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ തി​രി​കെ വ​രാം.

യൂറോപ്യൻ യൂണിയൻറെ ബാഹ്യ അതിർത്തികൾ ജൂലൈ ഒന്നിന് തുറന്നാലും, ഇന്ത്യ, യു.എസ്സ്, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നീ കൊവിഡ് രൂക്ഷതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം ഓസ്‌ട്രേലിയ, ന്യൂസിലാന്റ് പോലുള്ള കൊറോണ രൂക്ഷത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വരാവുന്നതാണ്. വിമാന സർവീസുകൾ പുനഃരാരംഭിക്കുക ഈ കൊവിഡ് കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും.

നിലവിലുള്ളതുപോലെ രാജ്യങ്ങളുടെ പ്രത്യേക അനുമതിയുള്ള ചാർട്ടേർഡ് ഫ്‌ളൈറ്റുകളിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കോ, റെസിഡന്റ് പെർമിറ്റുള്ളവർക്കോ യാത്ര ചെയ്യാം. എന്നാൽ വിമാന കമ്പനികളുടെ സാദാ സർവീസിനായുള്ള കാത്തിരിപ്പ് തുടരുമെന്നാണ് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തു നിന്നുള്ള സൂചനകൾ.

യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ തുല്യമോ, മികച്ചതോ ആണെങ്കിൽ മാത്രമേ രാജ്യങ്ങൾക്ക് അനുമതി നൽകാവൂ എന്നാണ് ഇ.യു മാനദണ്ഡം. ഇ.യു കമ്മിഷന്റെ മാർഗ നിർദേശങ്ങൾ ഇത്തരത്തിലാണെങ്കിലും, അംഗ രാജ്യങ്ങൾക്ക് യാത്രാനുമതി വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്.

എന്നാൽ ഷെൻഗണർ പരിധിയിൽ വരാത്തതുകൊണ്ട് യുകെയ്ക്ക് ഇ.യു നിയന്ത്രങ്ങൾ ബാധകമല്ല. അതുകൊണ്ടു തന്നെ യുകെ പ്രവാസികൾക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസികളേക്കാൾ യാത്രാ സൌകര്യം ലഭിച്ചേക്കും.

https://www.facebook.com/watch/?v=3118848041509663

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.