TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015
മലയാളികൾ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ടിരുന്ന താര ദമ്പതികളായ ദിലീപും മഞ്ജുവും ഒടുക്കം വേർപിരിഞ്ഞു.എന്നാൽ നമ്മൾ  മലയാളികൾ ഇന്നേ വരെ കാണാത്ത ഒരു വിവാഹ മോചന രീതിയായിരുന്നു ഇവരുടേത്.ഓരോ മലയാളിയും അയൽപക്കത്തെ പയ്യനായി കണ്ടിരുന്ന ദിലീപും സ്വന്തം വീട്ടിലെ പെണ്‍കുട്ടിയായി സ്നേഹിച്ചിരുന്ന  മഞ്ജുവും ആ കുലീനത്വം വേർപിരിയലിലും കാത്തു സൂക്ഷിച്ചു.തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ഒരു സ്വകാര്യതയും മറ്റുള്ളവർക്ക് വിഴുപ്പലക്കാൻ വേണ്ടി  പൊതു സമൂഹത്തിൽ വിളമ്പാതെ   പരസ്പരം ബഹുമാനത്തോടെ,തങ്ങൾ    പരസ്പരം എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരും എന്ന് മാത്രമല്ല ഇരുവരുടെയും പൊന്നോമന മകളായ മീനാക്ഷിയെ ജീവന് തുല്യം സ്നേഹിക്കും എന്ന വാഗ്ദാനവും ഇരുവരും  കോടതിക്ക് മുൻപിൽ നൽകി .ഇത് കുടുംബ ജീവിതത്തെ  ഏറെ സ്നേഹിക്കുന്ന മലയാളി സമൂഹം ഒന്നടങ്കം വളരെ ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു.     
മലയാളികളുടെ ജനപ്രിയ നായകനായ ദിലീപിനെതിരെ ആരോപണ ശരങ്ങൾ ഉതിർക്കാൻ സിനിമക്കകത്തും അല്ലാതെയുമുള്ള  നിരവധി പേർ തക്കം പാർത്തിരിക്കുന്നതിനിടയിൽ പുതിയ ചില വെളിപ്പെടുത്തലുകളുമായി   കെ പി എ സി ലളിത രംഗത്തെത്തിയിരിക്കുന്നു.മീശമാധവൻ എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിൽ ദിലീപ് അവതരിപ്പിച്ച മാധവൻ എന്ന ചേക്കിലെ കള്ളനേക്കാളും  ഹൃദയ ശുദ്ധിയും  ജീവിതനന്മ്മയും എന്നും കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ്യ ഥാർഥ ജീവിതത്തിലും ദിലീപ് എന്നാണ് ലളിത വികാരനിർഭരമായി തുറന്നു പറഞ്ഞത്.
ദിലീപ് മികച്ച നടനെന്നതിലുപരി ഒരു നല്ല മനുഷ്യനാണെന്ന് അവര്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ കുടുംബത്തെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവും സംവിധായകനുമായ ഭരതന്റെ മരണശേഷം ദിലീപ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. തനിക്ക് പുറമെ കാന്‍സര്‍ ബാധിതനായിരുന്ന സമയത്ത് നടന്‍ കൊല്ലം തുളസിക്കും ശാന്തകുമാരിക്കും ദിലീപ് സഹായം നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ കൊല്ലം തുളസിക്ക് അഭിനയിക്കാന്‍ വേഷവും അതിന് വലിയ സംഖ്യ പ്രതിഫലമായി ദിലീപ് നല്‍കി. ശാന്തകുമാരിക്ക് വീട് പണിക്കാണ് ദിലീപ് സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 താൻ ചെയുന്ന നല്ല കാര്യങ്ങൾ ആരോടും പറയാത്ത ദിലീപിന്റ്റെ തനതായ സ്വഭാവം കാരണം ഇത്തരം അനവധി നല്ല കാര്യങ്ങൾ ഒരുപക്ഷെ   ദീര്ഘകാലം ഭാര്യയായി ക്കഴിഞ്ഞിരുന്ന  മഞ്ജുവിന് പോലും അറിയുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഓസ്‌കര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ ഓസ്‌കര്‍ നിശ മൂന്നു മണിക്കൂറാക്കും
ഓസ്‌കര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ ഓസ്‌കര്‍ നിശ മൂന്നു മണിക്കൂറാക്കും
അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍
അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍
‘എനിക്ക് ലൈംഗികത ശാരീരികമായിരുന്നില്ല, മാനസികമായിരുന്നു, എന്നാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു’; രണ്‍ബീര്‍ കപൂറിനെതിരെ മുന്‍ കാമുകി ദീപിക പദുക്കോണ്‍
‘എനിക്ക് ലൈംഗികത ശാരീരികമായിരുന്നില്ല, മാനസികമായിരുന്നു, എന്നാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു’; രണ്‍ബീര്‍ കപൂറിനെതിരെ മുന്‍ കാമുകി ദീപിക പദുക്കോണ്‍
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനാല്‍ നഷ്ടമായത് നിരവധി അവസരങ്ങള്‍, തുറന്നുപറച്ചിലുമായി മല്ലികാ ഷെരാവത്
കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനാല്‍ നഷ്ടമായത് നിരവധി അവസരങ്ങള്‍, തുറന്നുപറച്ചിലുമായി മല്ലികാ ഷെരാവത്
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്; പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ചോദ്യം
‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്; പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ചോദ്യം
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
More Stories..