1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്​റ്റംബർ 14ന്​ തുടങ്ങുമെന്ന്​ ഗൾഫ്​ എയർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നാണ്​ ആദ്യ സർവീസുകൾ. ഉടൻതന്നെ ഇന്ത്യയിലെ മറ്റ്​ വിവിധ നഗരങ്ങളിൽനിന്നും സർവീസ്​ ആരംഭിക്കുമെന്ന്​ ഗൾഫ്​ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്​ൾ കരാറി​െൻറ അടിസ്​ഥാനത്തിലാണ്​ സർവീസ്​ ആരംഭിക്കുന്നത്​.

ബഹ്​റൈനിൽ എത്തുന്നവർ ബി അവെയർ എന്ന മൊബൈൽ ആപ്പ്​ ഡൗൺലോഡ്​ ചെയ്യണം. എല്ലാവരും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകണം. ഇതി​െൻറ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇതിനായി 60 ദിനാർ അടക്കണം. ഇത്​ ബി അവെയർ ആപ്പ്​ വഴിയോ ബഹ്​റൈൻ ഇ ഗവൺമെൻറ്​ പോർട്ടൽ വഴിയോ വിമാനത്താവളത്തിലെ കിയോസ്​ക്​ മുഖേനയോ അടക്കാവുന്നതാണ്​.

എയർ ബബ്​ൾ പ്രകാരം ബഹ്​റൈൻ പൗരൻമാർക്കും റസിഡൻറ്​ പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരാൻ കഴിയും. ഇതിനുപ​ുറമേ, ബഹ്​റൈനിൽ സാധുവായ ഏത്​ വിസയുള്ള ഇന്ത്യക്കാർക്കും ഇങ്ങോട്ട്​ വരാം. ഇവർ ബഹ്​റൈനിലേക്ക്​ മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്​. ടിക്കറ്റ്​ നൽകുന്നതിന്​ മുമ്പ്​ യാത്രക്കാർക്ക്​ യാത്രാ തടസ്സങ്ങളൊന്നുമില്ലെന്ന്​ ബന്ധപ്പെട്ട വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.