1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

“ഞാന്‍ 1978 ല്‍ അധ്വാനവര്‍ഗ സിദ്ധാന്തം രചിക്കുന്നത്‌.. ആ വര്ഷം തന്നെ പ്രകാശനം ചെയ്യുകയും ചെയ്തു“, ഇത് മാണിസാറിന്റെ തന്നെ വാക്കുകളാണ്. അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു. കൃഷിക്കാരെല്ലാം ബുര്‍ക്ഷകളല്ല ,അവര്‍ അധ്വാനവര്‍ഗമാണ് ,എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണു അദ്ദേഹം ഇത് രചിക്കാന്‍ കാരണമായത്‌. എതിരാളികള്‍ സിദ്ധാന്തത്തെ കളിയാക്കി പറഞ്ഞത് കൃഷിക്കാരെ ” പൂശുക “എന്നാണ്. പക്ഷെ ഈ സിദ്ധാന്തം കൃഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി മാത്രമുള്ളതാണ്. കുട്ടനാട്ടിലെ കൃഷിക്കാര്‍ നെല്ലിനു വിലവേണമെന്നു പറഞ്ഞപ്പോള്‍ അവിടുത്തെ പുരോഗമന വാദികള്‍ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. “കായല്‍ രാജാക്കന്മാര്‍ക്ക് വേണ്ടി “സംസാരിക്കുന്നുവെന്ന് പറഞ്ഞു അലമുറയിട്ടു. 67 ല്‍ കന്നി എം എല്‍ എ പ്രസ്സംഗത്തില്‍ റബ്ബറിന് വില കുട്ടണമെന്ന് പ്രസംഗിച്ചപ്പോള്‍ “തോട്ടം മുതലാളികള്‍ക്കു വേണ്ടി പ്രസംഗിക്കുന്നു “എന്നു പറഞ്ഞു. ഇടുക്കിയില്‍ കുടിയേറിയ പാവപ്പെട്ട കൃഷിക്കാര്‍ക്ക് പട്ടയം കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ “കാട്ടുകള്ളന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്നു “എന്നും കൃഷിക്കാര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ “ഭുസ്വാമികള്‍ക്ക് വേണ്ടി സംസാരിക്കുന്നു “, ഇങ്ങനെ പോയി വിമര്‍ശങ്ങള്‍

കൃഷിക്കാര്‍ ഇങ്ങനെ അവഹെളിക്കെണ്ടവരാണോ? മാര്‍ക്സും ,എഗെല്‍സും ,സ്വകാര്യ സ്വത്തുള്ള കൃഷിക്കാരെ ഒക്കെ “പെറ്റി ബുര്‍ക്ഷകളെന്നു “ചിത്രികരിച്ചപ്പോള്‍ , കൃഷിക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ സ്വരം ഉയര്‍ത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അവരെ മുഴുവന്‍ അവഹേളിച്ചപ്പോള്‍ അത് വളരെ വേദനാജനകമായിപോയി. വാസ്തവസ്തില്‍ ഈ കൃഷിക്കാര്‍ തരുഭുമി ഉടമകള്‍ , ചെറുകിട വ്യാപാരികള്‍ , ഇടത്തരം ചെറുകിടക്കാരായ ആളുകള്‍ , അവര്‍ ബുര്‍ക്ഷകളല്ല അവര്‍ അധ്വാന വര്‍ഗ്ഗമാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ള എന്റെ ആഗ്രഹമാണ് അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിനു രൂപം കൊടുത്തത് എന്ന് കെ എം മാണി പറയുന്നു. അതില്‍ പറയുന്നുണ്ട് കമ്മ്യൂണിസം തകരുമെന്ന്. പിന്നീടു കമ്മ്യൂണിസത്തിലെ മാറ്റങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. അന്ന് ധന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് തിരുവനന്തപുരത്ത് വച്ച് മാണിസാറിന്റെ ബുക്ക് പ്രകാശനം ചെയ്തു. വേദിയില്‍ സന്നിഹിതനായിരുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ പറഞ്ഞത് വളരെ മനോഹരമായ സിദ്ധാന്തമാണ്‌ എന്നാണ്. 2008 ല്‍ കോയമ്പത്തൂര്‍ , കമ്മ്യൂണിസ്റ്റ് സമ്മേളനത്തില്‍ വച്ച് ജോതിബാസു ,ബട്ടാചാരിയ തുടങ്ങിയവര്‍ മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ചിന്തിക്കണം, നയങ്ങള്‍ മാറ്റണമെന്ന് പറഞ്ഞു.

ഇന്ന് അത് കടലുകള്‍ കടന്നു ഓക്‌സ്ഫഡ് സര്‍വകലാശാലയിലും അവതരിപ്പിച്ചു. ലണ്ടന്‍ സന്ദര്‍ശനത്തിനിടെയാണ് കെ എം മാണി ഓക്‌സ്ഫഡിലെത്തിയത്. ഒരു മണിക്കൂര്‍ നേരത്തെ പ്രഭാഷണമാണ് മാണി നടത്തിയത്. കമ്യൂണിസത്തിനും മുതലാളിത്തത്തിനും എതിരെയുള്ള അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ച് കൂടുതലറിയാന്‍ കേരളത്തിലെത്തുമെന്ന് ഓക്‌സ്ഫഡിലെ ഗവേഷകര്‍ മാണിയോട് പറഞ്ഞു. മാണിയുടെ വികസന തന്ത്രങ്ങള്‍ ഗവേഷകര്‍ ചോദിച്ചറിഞ്ഞു. കര്‍ഷകര്‍ക്കും ദുര്‍ബല ജനവിഭാഗത്തിനും പ്രാധാന്യം നല്‍കിയതാണ് തന്റെ വിജയതന്ത്രമെന്ന് മാണി പറഞ്ഞു. ജനകീയ സോഷ്യലിസത്തിന് ബദലല്ല കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതുതലമുറയുടെ മനസ്സില്‍ സ്ഥാനമില്ല, മാണി ചര്‍ച്ചയില്‍ വ്യക്തമായി ഉത്തരം നല്‍കി. അധ്വാനവര്‍ഗ സിദ്ധാന്തവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി.

സര്‍വകലാശാലയിലെ ഡെവലപ്‌മെന്‍റ് ആന്‍ഡ് കോര്‍പ്പറേറ്റ് റിലേഷന്‍സ് വിഭാഗം തലവന്‍ റേച്ചല്‍ കിര്‍വാന്‍, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് വിഭാഗത്തിലെ വിദഗ്ധന്‍ ഡോ. ദിമിത്രേസ് ത്സൊമോകോസ്, കസ്റ്റം പ്രോഗ്രാം ഡയറക്ടര്‍ സ്റ്റീവ് ലഡ്‌ലോ, അസോസിയേറ്റ് ഡയറക്ടര്‍ ഡേവിഡ് ഗോത്രേ, ഇന്‍റര്‍നാഷണല്‍ ബിസിനസ് ഫെലോ ഡോ. ലളിത് ജോഹ്രി, സെഡ് ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. അമി ആംബ്രോസ് തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.പത്തു ബജറ്റുകള്‍ അവതരിപ്പിച്ചു റെക്കോര്‍ഡ്‌ ഇട്ട ധന മന്ത്രിയെ 6 സെപ്റ്റംബര്‍ 2012 ല്‍ ബ്രിട്ടിക്ഷ് പാര്‍ലമെന്റില്‍ ആദരിച്ചു .ഇന്‍ഡോ ബ്രിട്ടിക്ഷ് പാര്‍ലമെന്ററി ഗ്രൂപ്പ്‌ മേല്‍നോട്ടത്തില്‍ ലണ്ടനില്‍ വച്ച് ബ്രിട്ടിക്ഷ് പാര്‍ലമെന്റ് കമ്മിറ്റി ഹാളില്‍ മാണി സാര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. ഘന ഗംഭിര ശബ്ദം കൊണ്ട് മാറ്റൊലി കൊണ്ട അധ്വാനവര്‍ഗ സിദ്ധാന്തം ലണ്ടന്‍ പാര്‍ലമെന്റു മന്ദിരവും കിഴടക്കി.

ഇത്തരത്തില്‍ കൊച്ചു കേരളത്തില്‍ നിന്നും അനുഭവത്തിന്റെ ചൂളയില്‍ വിരിയിച്ച ആശയങ്ങളുടെ ഉപ്ജ്ഞാതാവിനു പ്രവാസി കേരള കോണ്‍ഗ്രസ്‌ ഓസ്ട്രിയ ഘടകത്തിന്റെ ആശംസകള്‍ . കേരളത്തിന്റെ പാരമ്പര്യവും, ജനിച്ച മണ്ണിന്റെ മണവും , പൈതൃക സംസ്കാരവും മറുനാട്ടില്‍ ഉയര്‍ത്തി പിടിക്കുവാനും, ഓസ്ട്രിയയില്‍ അധിവസിക്കുന്ന പ്രവാസി മലയാളികള്‍ക്കും, മറ്റു ഭാരതിയര്‍ക്കും ,സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും. പ്രവാസികള്‍ക്ക് വേണ്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, വിദേശ പങ്കാളിത്തത്തോടെ കേരള ജനതയ്ക്ക് വേണ്ട ഉന്നമനത്തിനു നല്ല നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണു പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഓസ്ട്രിയ ഘടകം മാണി സാറിന്റെ അനുവാദത്തോടെ പ്രവര്‍ത്തനം ആരംഭിച്ചത് . ഇതുവരെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ഒട്ടുമിക്കതും കേരള നിയമസഭയിലും പാര്‍ലമെന്റിലും മാണി സാറിനും സഹ പ്രവര്‍ത്തകര്‍ക്കും ഉയര്‍ത്തി കാട്ടാനും നേടിയെടുക്കാനും സ്വാധിച്ചിട്ടുണ്ട്.
ഉടനെ തന്നെ ഞങളുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് ഞങ്ങളുടെ ഫേസ് ബുക്ക്‌ ഐ ഡി ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രേസ് എം.

തയ്യാറാക്കിയത്: ജോര്‍ജ് കക്കാട്ട്, ഓസ്ട്രിയ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.