1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2020

ഫാ. ജോർജ്ജ് തോമസ് ചേലക്കൽ: പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്നു.

നിലവിലുള്ള ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചിച്ചുള്ള എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.30 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

ശുശ്രൂഷകൾ എല്ലാം തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നതാണ്. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാ പൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.

Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: webmaster@motherofgodleicester.co.uk
Phone: (0116) 287 5232
http://motherofgodleicester.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.