1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2019

സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൌജന്യ നിയമസഹായം നല്‍കല്‍ ലക്ഷ്യമിട്ടുള്ള നിയമക്ലിനിക്ക് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫിന്‍റെ മേല്‍നോട്ടത്തില്‍ തുമാമയിലെ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

ഐസിബിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലീഗല്‍ കണ്‍സള്‍ട്ടന്‍സിയായ കോച്ചേരി ആന്‍റ് പാര്‍ട്ണേഴ്സ് ലീഗല്‍ കണ്‍സള്‍ട്ടന്‍റാണ് ക്ലിനിക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ഐ.സി.ബി.എഫ് പ്രസിഡന്‍റ് പി.എന്‍. ബാബുരാജനും അഡ്വ. നിസാര്‍ കോച്ചേരിയും തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ക്കാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ പ്രവാസികൾക്കു ക്ലിനിക്കില്‍ നിയമ സഹായം തേടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.