1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

ജോൺസൺ ജോസഫ് (പി.ആർ.ഒ., ലണ്ടൻ): സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ ക്രമീകരിക്കുന്ന ‘കരുണയുടെ കവാടം’ – വചന ധ്യാനം ഇന്നും നാളെയും (ജൂലൈ 4, 5 തീയ്യതികളിൽ) നടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ Malankara UK യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാൻ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ‘കരുണയുടെ കവാടം – വചന ധ്യാനം’ ആശ്വാസവും പ്രത്യാശയും പകർന്നു നൽകും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടർ ബഹു. ഫാ. ബെന്നി നാരകത്തിനാൽ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യു കെ സമയം വൈകുന്നേരം 4 മുതൽ 6 വരെ. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മലങ്കര സഭാ യുകെ കോർഡിനേറ്റർ റവ.ഫാ. തോമസ് മടക്കംമൂട്ടിൽ അറിയിച്ചു.

Live streaming : YouTube.com/malankarauk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.