1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ഗ്രൂപ്പ് ഡി -പാക്കിസ്ഥാന്‍ ,ന്യൂസിലാന്റ്,ബംഗ്ലാദേശ് .

സൂപ്പര്‍ 8 സാദ്ധ്യത-പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് .

ഈ ടി-20 ലോകകപ്പിലെ മരണ ഗ്രൂപ്പ് ?ഗ്രൂപ്പ് ഡി തന്നെ.സ്പിന്നിനെ നേരിടാനുള്ള ബുദ്ധിമുട്ടാണു ന്യൂസിലാന്റിന്റെ സാധ്യതകളെ ബാധിക്കുന്നത്.അവര്‍ വന്നു പെട്ടതോ മികച്ച സ്പിന്നര്‍ മാരുള്ള 2 എഷ്യന്‍ ടീമുകളുടെ മുന്നിലും . .ന്യൂസിലാന്റ് യഥാര്‍ ഥത്തില്‍ അവരുടെ എറ്റവും മികച്ച ടീമുമായിട്ടാണു എത്തിയിരിക്കുന്നത്.ഓപ്പണര്‍ ബ്രെന്‍ ഡന്‍ മക്കല്ലം ആണു അവരുടെ സൂപ്പര്‍ സ്റ്റാര്‍ .ടി-20 യിലെ വിനാശകാരിയായ ബാറ്റ്സ്മാന്‍ .എതൊരു ബൌളിഗ് നിരയെയും തച്ചു തകര്‍ ക്കാനുള്ള കഴിവ് അയാള്‍ ക്കുണ്ട് .തകര്‍ പ്പന്‍ പുള്‍ ഷോട്ടുകളും ക്രാക്കിം ഗ് ഡ്രൈവുകളും ഉള്‍ പ്പെടുന്ന ഒരു മക്കല്ലം ഇന്നിം ഗ്സ് മതിയാകും അവരെ സൂപ്പര്‍ 8 ഇല്‍ എത്തിക്കാന്‍ .പേസിനെ നിസ്സാരമായി നേരിടുന്ന മക്കല്ലം സ്പിന്നിനെതിരെ അല്പം പതറാറുണ്ട് എന്നതാണു മറ്റു 2 ടീമുകളുടെയും പ്രതീക്ഷ .ക്യാപ്റ്റന്‍ റോസ് ടെയ് ലര്‍ മികച്ച അറ്റാക്കിം ഗ് ബാറ്റ്സ്മാന്‍ ആണു .സ്പിന്നിനെതിരെ ന്യൂസിലാന്റിന്റെ എറ്റവും മികച്ച കളിക്കാരന്‍ .മാര്‍ ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്യം സണും അവരുടെ മധ്യനിരയുടെ കരുത്ത് കൂട്ടുന്നു.

മില്സും സൌതിയും നയിക്കുന്ന ബൌളിം ഗ് നിര അല്പം ദുര്‍ ബലമാണു.ഡാനിയല്‍ വെറ്റോറി ആയിരിക്കും അവരുടെ കുന്തമുന . ജേക്കബ് ഓറം ,ഫ്രാങ്ക്ളിന്‍ എന്നീ 2 മികച്ച ആള്‍ റൌണ്ടര്‍ മാര്‍ ന്യൂസിലാന്റിനെ അപകടകാരികളാക്കുന്നു.പേസ് വേരിയേഷന്‍ വളരെ ഫലപ്രദമായിട്ടാണു രണ്ട് പേരും ഉപയോഗിക്കുന്നത്. പരിക്കുകള്‍ വേട്ടയാടിയ ഒരു കരിയര്‍ ആണു ജേക്കബ് ഓറത്തിന്റേത്.ലോകത്തിലെ എറ്റവും മികച്ച ആള്‍ റൌണ്ടര്‍ മാരുടെ പട്ടികയില്‍ എത്തേണ്ടിയിരുന്ന അയാള്‍ ക്ക് സ്വന്തം വിധിയെ പഴിക്കാനേ പറ്റൂ.ലോകത്തിലെ എത് ബൌളിം ഗ് നിരക്കെതിരെയും വന്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുള്ള ഓറത്തിനു ഇതു അവസാന ലോകകപ്പായിരിക്കും .മക്കല്ലതെയും ടെയ് ലറെയും ഒഴിച്ചു നിര്‍ ത്തിയാല്‍ ഒരു ലോകോത്തര ബാറ്റ്സ്മാന്‍ ഇല്ല എന്നതാണു അവരുടെ ഡ്രോ ബാക്.ബം ഗ്ലാദേശിനെതിരെയുള്ള മത്സരം വളരെ ശ്രദ്ധയോടെയാണു ന്യൂസിലാന്റ് കൈകാര്യം ചെയ്യുക .വേഗം കുറഞ്ഞ പിച്ചുകളില്‍ ബം ഗ്ലാദേശി ബൌളര്‍ മാര്‍ അപകടകാരികളാണെന്നു അവര്‍ ക്കറിയാം .

രണ്ടാം നിര ടീമുകളില്‍ ഇത്തവണ ഒരു റിയലിസ്റ്റിക് ചാന്സ് ഉള്ളത് ബംഗ്ളാദേശിനാണു .പ്രതിഭാശാലി എന്ന വിളിപ്പേരുമായിട്ടാനു ആ ചെറുപ്പക്കാരന്‍ ക്രികറ്റ് ലോകത്തേക്കു കടന്നു വന്നത്.നല്ലൊരു തുടക്കം ..ഓസ്ട്രേലിയക്കെതിരെ മികച്ചൊരു എകദിന സെഞ്ച്വറി .ബം ഗ്ളാദേശ് എന്ന കൊച്ചു രാജ്യത്തിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ ത്തിയ മുഹമ്മദ് അഷ്റഫുള്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ഒരു പക്ഷേ അവസാനത്തെ ലോകകപ്പിന്നിറങ്ങുകയാണു.വര്‍ ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അയാള്ക്കു തന്റെ മേല്‍ അര്‍ പ്പിക്കപ്പെട്ട പ്രതീക്ഷകള്‍ നിറവേറ്റാനായില്ല.നല്ലൊരു സ്ട്രോക്ക് പ്ലയര്‍ ആയിട്ടു കൂടി ,അയാള്‍ തന്റെ കരിയര്‍ തുലച്ചു കളഞ്ഞത് തികച്ചും മോശമായ ഷോട്ട് സെലക്ഷന്‍ കൊണ്ടായിരുന്നു.ഇന്നിപ്പോള്‍ അയാള്‍ ക്കിത് ഒരു കടം വീട്ടാനുള്ള അവസരമാണു .ഓപ്പണര്‍ തമിം ഇക്ബാല്‍ ഒന്നാന്തരം ബാറ്റ്സ്മാന്‍ ആണു .മറ്റു ടെസ്റ്റ് പ്ലയിം ഗ് രാജ്യങ്ങളുടെ ഓപ്പണിം ഗ് ബാറ്റ്സ്മാന്‍ മാരുടെ ഒപ്പം കണ്ണുമടച്ചു നിര്‍ ത്താവുന്ന കളിക്കാരന്‍ .ഓഫ് സൈഡിലൂടെയുള്ള സുന്ദരമായ സ്ട്രോക്കുകള്‍ അയാളുടെ പ്രത്യേകതയാണു.ആള്‍ റൌണ്ടര്‍ ഷാകിബ് ഹസ്സന്‍ ആണു അവരുടെ പ്രധാന താരം .തന്റെ ഇടം കയ്യന്‍ സ്പിന്നും ബാറ്റിം ഗ് മികവും അയാളെ ഇന്നു ലോകത്തിലെ തന്നെ മികച്ച ആള്‍ റൌണ്ടര്‍ മാരുടെ ഗണത്തിലാണു എത്തിച്ചിരിക്കുന്നത് .തികച്ചും കണ്ട്രോള്‍ ഡ് ആയ ഇന്നിം ഗ്സുകള്‍ കളിക്കാനുള്ള അപാരമായ കഴിവ് അയാള്‍ ക്കുണ്ട് .ക്യാപ്റ്റനും വികറ്റ് കീപ്പറുമായ മുഷ്ഫികര്‍ റഹിം ,ആള്‍ റൌണ്ടര്‍ മഹ്മദുള്ള എന്നിവര്‍ ബം ഗ്ളാദേശിന്റെ മധ്യനിരക്കു കരുത്തേകുന്നു.ശ്രധിക്കപ്പേടേണ്ട മറ്റൊരു കളിക്കാരന്‍ നാസര്‍ ഹുസ്സൈന്‍ ആണു .ഒരു മധ്യനിര ബാറ്റ്സ്മാന്റെ ഗുണങ്ങളെല്ലാമുള്ള പ്രതിഭ,പോരാത്തതിനു മികച്ചൊരു ഫീല്ഡറും .മഷ്റഫ് മുര്‍ ത്തസ യുടെ ഫോം ആണു ബം ഗ്ളാദേശിനെ കുഴക്കുന്ന ഘടകം .അയാള്‍ ഫോമിലായാല്‍ ബം ഗ്ളാദേശ് കുതിക്കും .എല്ലാ രണ്ടാം നിര ടീമുകളെയും പോലെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ ത്താനാകാത്തതാണു ബം ഗ്ലാദേശിന്റെയും പ്രശ്നം .മിക്കവാറും എല്ലാ വന്പന്‍ ടീമുകളെയും തോല്‍ പിച്ചിട്ടുണ്ടെങ്കിലും അതു വല്ലപ്പോഴും മാത്രമായി മാറുന്നു.എങ്കിലും ഇത്തവണ അവര്‍ സ്ഥിരത കാണിക്കും എന്നു പ്രതീക്ഷിക്കാം .ബം ഗ്ലാദേശ് -ന്യൂസിലാന്റ് മത്സരമായിരിക്കും ഈ ഗ്രൂപ്പില്‍ നിര്‍ ണായകമാകുക .

പാകിസ്ഥാന്‍ ഇത്തവണ മികച്ചൊരു ടീമിനെയാണു അണിനിരത്തുന്നതു .ഇത്തവണ കരുത്തുറ്റ ഒരു ബൌളിം ഗ് നിര അവര്‍ ക്കുണ്ട് .സയ്യിദ് അജ്മല്‍ എന്ന ഇന്നു ലോകത്തിലെ എറ്റവും മികച്ച സ്പിന്നര്‍ എന്നു നിസ്സം ശയം വിളിക്കാവുന്ന ബൌളറാണു അവരുടെ കുന്തമുന .അജ്മല്‍ ഇപ്പോഴും ഉപഭൂഖണ്ഠത്തിനു വെളിയിലെ ബാറ്റ്സ്മാന്മാര്‍ ക്ക് ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു.അയാളുടെ വേരിയേഷന്‍ സ് റീഡ് ചെയ്യാന്‍ തന്നെ അവര്‍ ക്ക് കഴിയുന്നില്ല. ഉമര്‍ ഗുല്‍ ,സൊഹൈല്‍ തന്‍ വീര്‍ ,മുഹമ്മദ് സാമി എന്നിവരടങ്ങുന്നതാണു പേസ് ആക്രമണം .ആള്‍ റൌണ്ടര്‍ മാരായ അബ്ദുള്‍ റസാഖ്,ഷാഹിദ് അഫ്രിദി എന്നീ 2 കളിക്കാര്‍ അവര്‍ ക്ക് അപാരമായ വൈവിദ്ധ്യം നല്കുന്നു.അഫ്രിദി സമീപ കാലത്തായി ഫോമിലല്ലെങ്കിലും അയാള്‍ അപകടകാരിയായ കളിക്കാരനാണു .റസാഖ് ലോക നിലവാരമുള്ള ആള്‍ റൌണ്ടറും .ബാറ്റിം ഗ് നിര അത്ര ശക്തമല്ലെന്നു തോന്നുന്നു.ക്യാപ്റ്റന്‍ ഹഫീസിനൊപ്പം ഇമ്രാന്‍ നസീര്‍ ആണു ഇന്നിം ഗ്സ് തുടങ്ങുക.ടി-20 യില്‍ ഈ കൂട്ട്കെട്ട് ഇതുവരെ വിജയമായിട്ടില്ല.ആസാദ് ഷഫീഖ് എന്ന മധ്യനിര ബാറ്റ്സ്മാന്‍ അവരുടെ ഭാവി പ്രതീക്ഷയാണു .ഉമര്‍ അക്മല്‍ എന്ന യുവ ബാറ്റ്സ്മാന്‍ ആണു ഇത്തവണ പാകിസ്ഥാന്റെ കരുത്ത്.ഒന്നാന്തരം ലോഫ്റ്റഡ് ഷോട്ടുകള്‍ കൈവശമുള്ള ഉമര്‍ ഇത്തവണ പാകിസ്ഥാനെ വിജയ തീരത്തടുപ്പിക്കും എന്നു കരുതണം .മുന്‍ ക്യാപ്റ്റന്‍ ഷോയബ് മാലിക്കും ടീമിലുണ്ട് .

Sangeeth@nrimalayalee.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.