1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ടാം നിര ടീമുകള്‍ എല്ലാം പടിക്ക് പുറത്താണ് .അസോസിയേറ്റ് ടീമുകളും മുന്‍ നിര ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വ്യത്യാസം പ്രകടമായിരുന്നു.ടെസ്റ്റ്‌ പദവിയുള്ള ബംഗ്ലാദേശ് തീര്‍ത്തും നിരാശപെടുത്തി.ടാലന്റ് ഉള്ള കളിക്കാരുടെ അഭാവം അല്ല ,മറിച്ച് ഒത്തിണക്കം ഉള്ള ഒരു ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിലെ പോരായ്മകളാണ്‌ ഇവിടെ പ്രശ്നമാകുന്നത് .ഒരു മത്സരത്തെ ഇവര്‍ സമീപിക്കുന്ന രീതിയും മാറേണ്ടിയിരിക്കുന്നു .ക്ര്യത്യമായ ഒരു പ്ലാന്‍ ഇല്ലാതെയാണ് ഇവര്‍ മിക്കവാറും ഒരു മത്സരത്തിനിറങ്ങുന്നത്.എന്തായാലും ഗ്രൂപ്പ് മത്സരങ്ങള്‍ എല്ലാം തന്നെ വിരസമായിരുന്നു.ന്യൂസിലന്‍ഡ്‌ -പാകിസ്ഥാന്‍ ,ഓസ്ട്രേലിയ -വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങള്‍ മാത്രമാണ് നിലവാരത്തിലെക്കുയര്‍ന്ന്ത് .

ആവേശമുണര്‍ത്തിയ മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ മഴ വില്ലന്‍ ആകുന്ന കാഴ്ചയാണ് കാണുന്നത് .ശ്രീലങ്ക -സൌത്ത് ആഫ്രിക്ക മത്സരം മഴയില്‍ കുതിര്‍ന്നു .7 ഓവര്‍ വീതമായിരുന്നു മത്സരം .ആദ്യം ബാറ്റ് ചെയ്ത സൌത്ത് ആഫ്രിക്ക 7 ഓവറില്‍ 78 റണസ് അടിച്ചെടുത്തു.ഇന്ന് ടി-ട്വെന്റി ക്രിക്കറ്റ് ഇലെ ഏറ്റവും മികച്ച ഇമ്പ്രോവൈസര്‍ എന്നപേരിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയ എ ബി ഡിവില്ലിയെഴ്സ് നടത്തിയ വെടിക്കെട്ടായിരുന്നു അവര്‍ക്ക് മികച്ച സ്കോര്‍ നല്‍കിയത് .ലതീഷ് മാലിംഗയെ കടന്നാക്രമിച്ച ഡിവില്ലിയെഴ്സ് തന്റെ ക്ലീന്‍ ഹിറ്റിംഗ് കഴിവിന്റെ ഒരു ചെറിയ പ്രദര്‍ശനം ആണ് നടത്തിയത്.മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണര്‍ത്തിയില്ല.ലോകോത്തര ഫാസ്റ്റ് ബൌളര്‍മാരായ ഡെയില്‍ സ്റെയിനും മോര്‍നെ മോര്‍ക്കലും ചേര്‍ന്ന് അവരെ വരിഞ്ഞു കെട്ടി.

വെസ്റ്റ്‌ ഇന്ഡീസ് -ഓസ്റ്റ്രേലിയ മത്സരവും മഴയില്‍ കുതിര്‍ന്നു .ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 191 റണസ് അടിച്ചു കൂട്ടി.ക്രിസ് ഗെയില്‍ തന്‍റെ വരവറിയിച്ച മത്സരം .പാട്രിക് കുമ്മിന്‍സ് പ്രതിഭാശാലിയായ യുവ ബൌളര്‍ തന്നെയാണ്.പക്ഷെ ആരാണ് അയാള്‍ക്ക് ഗെയിലിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയുക എന്ന ആശയം പറഞ്ഞു കൊടുത്തത് എന്നറിയില്ല .എന്തായാലും ഗെയിലിന്റെ പുള്‍ ഷോട്ടുകളുടെ കരുത്ത് കുമ്മിന്‍സ് അറിഞ്ഞു.ഗെയില്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കവും മര്‍ലോന്‍ സാമുവല്‍സിന്റെ മികച്ച ഒരിന്നിംഗ്സും ആണ് വിന്‍ ഡീസിന് കരുത്തായത്.ഡേവിഡ ഹസ്സി ഇല്ലാതെ ഓസ്ട്രേലിയ ഈ സ്കോര്‍ എങ്ങനെ ചെയ്സ് ചെയ്യും എന്ന സംശയം പെട്ടെന്ന് മാറി.ഡേവിഡ് വാര്‍ണരും ഷെയിന്‍ വാട്സനും ചേര്‍ന്നു വിന്‍ ഡീസ് ബൌളിങ്ങിനെ തകര്‍ത്തു .വാര്‍ണര്‍ക്ക് പകരം വന്ന മൈക്ക് ഹസ്സിയും ഒട്ടും മോശ മാക്കിയില്ല .മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഓസീസിന് ആവശ്യമുള്ളതില്‍ കൂടുതല്‍ റണ്‍ റേറ്റ് ഉണ്ടായിരുന്നു.ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം ഓസീസ് വിജയം കണ്ടു .വിന്‍ഡീ സ് ബാറ്റിംഗ് ലൈന്‍ അപ് കരുത്ത് പ്രകടമാക്കിയെങ്കിലും ബൌളിംഗും ഫീല്ടിങ്ങും ദയനീയമായിരുന്നു .

ന്യുസിലാന്റ്റ് -പാക്കിസ്ഥാന്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത് ന്യുസിലാന്റിന്റെ ചില മണ്ടന്‍ തീരുമാനങ്ങളായിരുന്നു .ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 177 റണ്‍സെടുത്തു .ഇമ്രാന്‍ നസീറും ഹഫീസും നല്‍കിയ മികച്ച തുടക്കം മുതലാക്കി നാസിര്‍ ജംഷാദ് കളിച്ച നല്ലൊരു ഇന്നിംഗ്സ് ആണ് അവര്‍ക്ക് തരക്കേടില്ലാത്ത സ്കോര്‍ നല്‍കിയത് . എന്നാല്‍ പ്രതീക്ഷിച്ചതിലും 15 റണ്‍സ് എങ്കിലും കുറവായിരുന്നു പാകിസ്ഥാന്റെ സ്കോര്‍ .ന്യുസിലാന്റിന്റെ ചെയ്സിംഗ് ബുദ്ധിമുട്ടാകും എന്ന് ഉറപ്പായിരുന്നു.പ്രത്യേകിച്ച് നിലവാരമുള്ള ഒന്നിലധികം സ്പിന്നര്‍മാര്‍ പാക്കിസ്ഥാന്‍ ടീമില്‍ ഉള്ളത് കൊണ്ട്.ബ്രെണ്ടന്‍ മക്കല്ലം എന്ത് കൊണ്ടാണ് ഓപ്പണ്‍ ചെയ്യാത്തത് എന്ന് മനസ്സിലാകുന്നില്ല .ടീമിലെ എറ്റവും മികച്ച ബാറ്സ്മാന്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിക്കേണ്ടത് ടി-ട്വെന്റി യില്‍ അത്യാവശ്യമാണ് ..പവര്‍ പ്ലേ ഓവറുകളില്‍ മക്കല്ലം തന്നെയാണ് കിവീസിന്റെ കരുത്ത്.നാലാമനായി വെറ്റോറി ക്രീസിലെത്തിയത് എല്ലാവരെയും അമ്പരപ്പിച്ചു .ജേക്കബ് ഓറാം,ഫ്രാങ്ക്ളിന്‍ ,ടെയ്‌ലര്‍ എന്നീ വെടിക്കെട്ട് ബാറ്സ്മാന്മാര്‍ ഉള്ളപ്പോഴായിരുന്നു ഈ പാളിപോയ നീക്കം . പാകിസ്ഥാന്‍ ബൌളര്‍ മാര്‍ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞിട്ടാണ് റോസ് ടെയ്‌ലര്‍ എത്തുന്നത് .ടെയ്‌ലര്‍ ശ്രമിചെങ്കിലും കളി കൈ വിട്ടു പോയിരുന്നു .13റണ്‍സിന് അവര്‍ പരാജയം സമ്മതിച്ചു .ഒന്നാന്തരമായി പന്തെറിഞ്ഞ സയീദ്‌ അജ്മല്‍ ആണ് ന്യുസിലാന്റിനെ പിടിച്ചു നിര്‍ത്തിയത് .

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ളണ്ട് കളിച്ച കളി കണ്ടപ്പോള്‍ ഇന്ത്യയെ അവര്‍ വിറപ്പിക്കും എന്ന് കരുതിപോയി .ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170റണ്‍സെടുത്തു.ആദ്യത്തെ 10 ഓവറില്‍ 81 റണ്‍സെടുത്തിട്ടും രണ്ടാം പകുതിയില്‍ ടി-ട്വെന്റി യുടെ വേഗമൊന്നും ഇല്ലാതെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സ് 170വരെ എത്തിയത് രോഹിത് ശര്‍മ കളിച്ച മികച്ചൊരു ഇന്നിംഗ്സിന്റെ ബലത്തിലാണ് .രോഹിത് അലസത വെടിഞ്ഞ് കളിച്ചു തുടങ്ങിയിരിക്കുന്നു .ഗ്രേയം സ്വാന്റെ മികച്ചൊരു ബൌളിംഗ് സ്പെല്‍ ആണ് ഇന്ത്യയെ തളച്ചത് .ക്യുസേറ്റര്‍ നല്ല തുടക്കം നല്‍കിയെങ്കിലും വിക്കറ്റുകള്‍ ക്ര്യത്യമായി വീണു കൊണ്ടിരുന്നു. വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗ്‌ ആണ് ഇംഗ്ളണ്ടിനെ തകര്‍ത്തത് .ഹര്‍ഭജന്റെ നല്ലൊരു തിരിച്ചുവരവായിരുന്നു അത് .പിയൂഷ്‌ചാവ്‌ല യും ഇര്‍ ഫാനും നന്നായി പന്തെറിഞ്ഞു ..ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ യഥാര്‍ത്ഥ കരുത്ത് വ്യക്തമായ മത്സരം .സ്പിന്നിനെതിരെ അവര്‍ ചീട്ട് കൊട്ടാരം പോലെയാണ് തകര്‍ന്നത്.അഫ്ഗാനിസ്ഥാനെ പോലൊരു ടീമിനെ തോല്പിക്കാന്‍ അവര്‍ക്ക് അനായാസം കഴിഞ്ഞു .എന്നാല്‍ മികച്ച ടീമുകള്‍ക്കെതിരെ കെവിന്‍ പീറ്റേഴ്സണ്‍ എന്ന മാച്ച് വിന്നരുടെ അഭാവം അവര്‍ക്ക് പ്രശ്നമാകും .പീറ്റേഴ്സണ്‍ ഇല്ലാത്ത സ്ഥിതിക്ക് സൂപ്പര്‍ 8ഇല്‍ നിന്നും പുറത്ത് കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് .വെസ്റ്റ് ഇന്‍ ഡീ സ് -അയര്‍ലന്‍ഡ് മത്സരം മഴയില്‍ ഒലിച്ചു പോയി.മികച്ച റണ്‍ റേറ്റ് വെസ്റിന്‍ഡീസിനെ തുണച്ചു .പാക്കിസ്താന്‍ -ബംഗ്ലാദേശ് മത്സരം നിര്‍ണായകമായിരുന്നു .നല്ല വ്യത്യാസത്തില്‍ ജയിക്കെണ്ടിയിരുന്ന ബംഗ്ലാദേശ് ഷാക്കിബ് ഹസന്റെ മിന്നുന്ന ഇന്നിംഗ്സിന്റെ ബലത്തില്‍ 175റ ണ്‍സ് നേടിയെങ്കിലും ,കേവലം 2വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ആ ലക്ഷ്യം മറികടന്നു .ഫോമിലെക്കുയര്‍ന്ന ഇമ്രാന്‍ നസീറിന്റെ തകര്‍പ്പന്‍ പ്രകടനം ആണ് അവരെ തുണച്ചത് .നാസിര്‍ ജംഷാദ് തന്‍റെ കഴിവ് വീണ്ടും കാണിച്ചു തന്നു.മധ്യനിരയിലെ മികച്ചൊരു ഫിനിഷര്‍ ആയി മാറുകയാണ് ഈ ചെറുപ്പക്കാരന്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.