1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്. വാട്ടര്‍ ഷാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ സംവിധാനം മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിവുള്ളതാണ്. കടലിലെ മാലിന്യങ്ങള്‍ വിഴുങ്ങുക എന്നതാണ് വാട്ടര്‍ ഷാര്‍ക്കിന്റെ ജോലി.

പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് ഇത് സമാഹരിക്കും. 350 കിലോ മാലിന്യം ഒറ്റയടിക്ക് സമാഹരിക്കാന്‍ പറ്റും. ബാഗ് നിറഞ്ഞാല്‍ തിരിച്ച് കരയിലേക്ക് നീന്തി മാലിന്യം കരയില്‍ ഉപേക്ഷിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുമെന്നതാണ് ഈ സ്രാവിന്റെ മറ്റൊരു പ്രത്യേകത.

ഇകോകോസ്റ്റ് എന്ന ദുബായിലെ സ്ഥാപനവും ദുബായ് മറീന യാട്ട് ക്ലബ്ബും ചേര്‍ന്നാണ് സമുദ്രതീരം സംരക്ഷിക്കുന്നതിനായി ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ശുചീകരണം മാത്രമല്ല, സെന്‍സറുകള്‍വഴി കടലിലെ പാരിസ്ഥിതികവ്യതിയാനങ്ങള്‍, വെള്ളത്തിലെ ലവണാംശം, കടല്‍ജലത്തിന്റെ നിലവാരം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാനും വാട്ടര്‍ ഷാര്‍ക്ക് വഴി സാധിക്കും.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.