1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2020

ജിയോ ജേക്കബ് (ഗാല്‍വേ): സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും സെർവന്റ് സിസ്റ്റേർസ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 (വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

1st Class മുതല്‍ 12th class കുട്ടികളെ വിവിധ വിഭാഗമാക്കി തിരിച്ചിട്ടുള്ള ക്ലാസ്സകളിലൂടെ കുട്ടികളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുവാനും , പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മീയവും മാന:സ്സികമായ ഉണര്‍വ്വും നല്‍കാന്‍, ആദ്യ കുർബാന സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ പ്രാർത്ഥന, മതബോധനം ക്ലാസുകൾ, കുമ്പസാരം,വി. കുര്‍ബാന,ആരാധന, ജപമാല റാലി, തീരുവചനം ഹൃദയ ഭിത്തികളിൽ എഴുതപ്പെടുന്ന കളികൾ, ഗാനാലപനങ്ങൾ, വീഡിയോ ദൃശ്യ ആവിഷ്കാരങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ യുവജനങ്ങളേയും കുട്ടികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഗാൽവേ സീറോ മലബാര്‍ ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.

NB: പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ online PMS or Family Prayer Unit Animators വഴിയോ ചെയ്യേണ്ടതാണ് . 10 യൂറോ ആണു രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതായിരിക്കും.

Reg. Fee: Euro 10/child

കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ‘parents consent form’ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.